ശിവഗിരിയിലേക്ക് ഭക്ഷ്യ ഉൽപന്ന ശേഖരണം

Thursday 23 December 2021 12:09 AM IST
ശിവഗിരിയിലേക്കുള്ള ധാന്യങ്ങളുടെ ശേഖരണം രക്ഷാധികാരി എ.കെ.സുഗതനിൽ നിന്നും അനുപേക്ഷാനന്ദ സ്വാമികൾ ഏറ്റുവാങ്ങുന്നു ന്നും, സ്വാമി

ചാലക്കുടി: 89ാമത് ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ച് ഗായത്രി ആശ്രമത്തിൽ നിന്നും സച്ചിദാനന്ദ സ്വാമി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഭക്ഷ്യ ഉൽപന്നങ്ങൾ സമാഹരിച്ചു. ശിവഗിരിയിലെ അന്നദാനത്തിന് സമർപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ഭക്ഷ്യവസ്തുക്കളുടെ സമാഹരണം.

രക്ഷാധികാരി എ.കെ സുഗതന്റെ വസതിയിൽ നിന്നും അനുപേക്ഷാനന്ദ സ്വാമിജി (ശിവഗിരി മഠം) ഭക്ഷ്യ ഉൽപന്നങ്ങൾ സ്വീകരിച്ച് തുടക്കം കുറിച്ചു. വരും ദിവസങ്ങളിൽ ചാലക്കുടിയിലെ വിവിധ മേഖലയിൽ നിന്നും ഗുരുഭക്തർ നൽകുന്ന ഉൽപന്നങ്ങൾ സ്വീകരിച്ച് ശിവഗിരിയിലെത്തിക്കും. മികച്ച പത്രപ്രവർത്തകനുള്ള അവാർഡ് നേടിയ കേരള കൗമുദി ലേഖകൻ കെ.വി. ജയനെ സ്വാമി പൊന്നാട അണിയിച്ചു. ഫൗണ്ടേഷൻ ഭാരവാഹികളായ എം.കെ. സുനിൽ, കെ.ജി. രവി, കെ.സി. ഇന്ദ്രസേനൻ, എം.വി. സുരേഷ്, എം.വി. ഷിബു, ഷാബു മേപ്പുള്ളി, കെ.കെ. സജി, മുൻ മുനിസിപ്പൽ ചെയർപേഴ്‌സൺ ഉഷ പരമേശ്വരൻ, എ.എൻ. ചന്ദ്രശേഖരൻ, എം.എൻ. വിനോദൻ, കെ. കെ. ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement