ആത്മസംവാദത്തിന്റെ ശിഷ്ടം പ്രകാശനം ചെയ്തു.

Monday 27 December 2021 4:30 AM IST

ഉദിച്ചയുടനെ അസ്തമിച്ച നക്ഷത്രമാണ് സച്ചിയെന്ന് സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖൻ


അകാലത്തിൽ അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി യുടെ കവിതാ സമാഹാരം ആത്മസംവാദത്തിന്റെ ശിഷ്ടം സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ വെച്ചു പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഫ. എം. ഹരിദാസ് അധ്യക്ഷത വഹിച്ചു.
പ്രശസ്ത ഗാന രചയിതാവ് ബി.കെ.ഹരിനാരായണൻ ആദ്യ പ്രതി ഏറ്റു വാങ്ങി. സച്ചിയിൽ നിന്നും കവിത കേട്ടതിന്റെ ശേഷക്രിയയാണ് ഈ പുസ്തകം ഏറ്റുവാങ്ങാനുള്ള നിയോഗം തനിക്ക് ഉണ്ടായതെന്നും അത് നിറഞ്ഞ മസസ്സോടെ ചെയ്യുന്നു എന്നും അദ്ദേഹം പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു

പ്രശസ്ത കവി പി.എൻ ഗോപീകൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി.

സച്ചിയുടെ ബാല്യകാല സുഹൃത്തും ചിത്രകാരനുമായ യഹിയ വരച്ച സച്ചിയുടെ ഛായാചിത്രം സച്ചിയുടെ പത്‌നി സിജി സച്ചിയ്ക്കു നൽകി.

പതിനഞ്ച് വയസ്സു മുതൽ സച്ചി പലപ്പോഴായി പലയിടത്തായി കുറിച്ചിട്ട കവിതകൾ സൂക്ഷിച്ചു വെച്ച സഹോദരി കെ.ആർ. സജിതയാണ് കവിതാ സമാഹാരം എഡിറ്റു ചെയ്തത്. നയന്റീൻ തേട്ടി പബ്ലിഷേഴ്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

സച്ചിയുടെ അയ്യപ്പനും കോശിയിൽ അഭിനയിച്ച ബെൻസി , സിജിസച്ചി, കെ.ആർ. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

കെ. ആർ സജിത സ്വാഗതവും പ്രസാധകൻ അജീഷ് സത്യ വിശ്വം നന്ദിയും പറഞ്ഞു.

Advertisement
Advertisement