20 ആർ.സി ബുക്കടക്കം ടൂ വീലർ മോഷ്ടിച്ചു

Monday 27 December 2021 12:00 AM IST

ചങ്ങനാശ്ശേരി: നഗരമദ്ധ്യത്തിൽ പാർക്ക് ചെയ്ത ടൂ വീലർ മോഷണം പോയി. വാഴൂർ റോഡിൽ ചങ്ങനാശ്ശേരി ഒന്നാം നമ്പർ ബസ് സ്റ്റാൻഡിനു സമീപം ശനിയാഴ്ച രാത്രി 8.30 നും 8.45നും ഇടയിലാണ് KL 31 P 7647 നമ്പരിലുള്ള ഡിയോ ടൂ വീലർ നഷ്ടപ്പെട്ടത്. ആർ.ടി.ഒ ഏജൻ്റായ ചങ്ങനാശ്ശേരി പളളിപ്പറമ്പിൽ അനൂപ് അൻസാരി സുഹൃത്തിന്റെ വാഹനം എടുത്തുകൊണ്ടു വന്നതാണ്. ഇരുപത് ആർ.സി ബുക്കുകളും വണ്ടിയിലുണ്ട്. സമീപത്തെ പടക്ക കടയിൽ ജോലി ചെയ്ത ആൾക്ക് വെള്ളം നൽകുന്നതിന് മാറിയ സമയത്താണ് വണ്ടി നഷ്ടപ്പെട്ടത്. താക്കോൽ വണ്ടിയിൽ തന്നെ വച്ചിരുന്നു. ചങ്ങനാശ്ശേരി പൊലീസിൽ പരാതി നൽകി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.

Advertisement
Advertisement