ഗുരുവായൂരിലെ 'നരസിംഹാവതാരം' എണ്ണഛായാചിത്രത്തിന് പുതുചൈതന്യം

Sunday 26 December 2021 10:09 PM IST

ഗുരുവായൂർ: കാലപ്പഴക്കത്താൽ ചൈതന്യം നഷ്ടമായ ഗുരുവായൂർ ക്ഷേത്രത്തിലെ നരസിംഹാവതാരം എണ്ണ ഛായാചിത്രത്തിന് പുതുജീവൻ. ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പാൾ കെ.യു. കൃഷ്ണകുമാർ, വിദ്യാർത്ഥികളായ ശരത്ത്, വിവേക്, കാർത്തിക് എന്നിവർ ചേർന്നാണ് ചിത്രത്തിന് 'പുതുജീവൻ' പകർന്നത്. ശീവേലിപ്പുരയിൽ വലിയ ബലിക്കല്ലിന് മുകൾ ഭാഗത്തായി സ്ഥാപിച്ചിരുന്ന ചിത്രമാണിത്.
രാജാ രവിവർമ്മയുടെ ശിഷ്യ പരമ്പരയിൽപ്പെട്ട എൻ. ശ്രീനിവാസയ്യർ 1952 സെപ്തംബർ 1ന് ക്ഷേത്രത്തിൽ സമർപ്പിച്ച ചിത്രമാണിത്. എണ്ണച്ചായത്തിൽ വരച്ച ചിത്രത്തിന് ആറ് അടി നീളവും അഞ്ചടി വീതിയുമുണ്ട്. നരസിംഹത്തിന്റെ അതി ഘോരഭാവം, കണ്ണുകളിലെ തീക്ഷ്ണത, ഹിരണ്യകശിപുവിന്റെ നിസ്സഹായ അവസ്ഥ എന്നിവയെല്ലാം ചിത്രത്തിലുണ്ട്. രവിവർമ്മ ശൈലിയിലാണ് രചന. 69 വർഷം മുൻപ് സ്ഥാപിച്ച ചിത്രത്തിന് കാലപ്പഴക്കത്താലും പുക പൊടിപടലങ്ങളാലും ചൈതന്യം നഷ്ടമായിരുന്നു. കഴിഞ്ഞ ആറ് മാസത്തിലേറെയായി നിരന്തര പരിശ്രമത്താലാണ് തനിമ നിലനിർത്തി പുന:സൃഷ്ടിച്ചത്. ഞായറാഴ്ച രാവിലെ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് എണ്ണഛായാചിത്രത്തിന്റെ സമർപ്പണം നിർവഹിച്ചു. ഭരണ സമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പി. മനോജ് കുമാർ എന്നിവർ സംബന്ധിച്ചു.

ക​ള​ഭ​ത്തി​ലാ​റാ​ടി​ ​ഗു​രു​വാ​യൂ​ര​പ്പൻ

ഗു​രു​വാ​യൂ​ർ​:​ ​മ​ണ്ഡ​ല​കാ​ല​ ​സ​മാ​പ​ന​ ​ദി​വ​സ​മാ​യ​ ​ഞാ​യ​റാ​ഴ്ച​ ​ഗു​രു​വാ​യൂ​ര​പ്പ​ന് ​ക​ള​ഭാ​ഭി​ഷേ​കം​ ​ന​ട​ന്നു.​ ​മ​ണ്ഡ​ല​ ​സ​മാ​പ​ന​ ​ദി​ന​ത്തി​ൽ​ ​പ്ര​ത്യേ​കം​ ​ത​യാ​റാ​ക്കി​യ​ ​ക​ള​ഭ​ക്കൂ​ട്ടാ​ണ് ​ഗു​രു​വാ​യൂ​ര​പ്പ​ന് ​അ​ഭി​ഷേ​കം​ ​ചെ​യ്യു​ക.​ ​മൈ​സൂ​ർ​ ​ച​ന്ദ​നം​ ,​ ​ക​ശ്മീ​ർ​ ​കു​ങ്കു​മ​പ്പൂ​വ് ,​ ​പ​ച്ച​ക്ക​ർ​പ്പൂ​രം​ ,​ ​പ​നി​നീ​ർ​ ​എ​ന്നി​വ​ ​ചേ​ർ​ത്ത് ​സ്വ​ർ​ണ​ ​കും​ഭ​ത്തി​ൽ​ ​പ്ര​ത്യേ​ക​മാ​യി​ ​ത​യ്യാ​റാ​ക്കി​യ​ ​സു​ഗ​ന്ധ​ ​പൂ​രി​ത​മാ​യ​ ​ക​ള​ഭ​ക്കൂ​ട്ടി​ന് ​ന​മ​സ്‌​കാ​ര​ ​മ​ണ്ഡ​പ​ത്തി​ൽ​ ​ത​ന്ത്രി​ ​ചേ​ന്നാ​സ് ​കൃ​ഷ്ണ​ൻ​ ​ന​മ്പൂ​തി​രി​പ്പാ​ട് ​പൂ​ജ​ ​ചെ​യ്തു.​ ​പ​ന്തീ​ര​ടി​ ​പൂ​ജ​യ്ക്കു​ ​ശേ​ഷം​ ​ന​വ​കാ​ഭി​ഷേ​ക​വും​ ​ക​ള​ഭാ​ഭി​ഷേ​ക​വും​ ​ത​ന്ത്രി​ ​ചേ​ന്നാ​സ് ​കൃ​ഷ്ണ​ൻ​ ​ന​മ്പൂ​തി​രി​പ്പാ​ട് ​നി​ർ​വ​ഹി​ച്ചു.​ ​ക​ള​ഭ​ത്തി​ലാ​റാ​ടി​യ​ ​ക​ണ്ണ​നെ​ ​ക​ണ്ടു​ ​തൊ​ഴാ​ൻ​ ​നി​ര​വ​ധി​ ​ഭ​ക്ത​രെ​ത്തി.​ ​തി​ങ്ക​ളാ​ഴ്ച്ച​ ​പു​ല​ർ​ച്ചെ​ ​നി​ർ​മാ​ല്യം​ ​വ​രെ​ ​ഭ​ക്ത​ർ​ക്ക് ​ക​ള​ഭ​ശോ​ഭ​യു​ള്ള​ ​ഗു​രു​വാ​യൂ​ര​പ്പ​നെ​ ​ദ​ർ​ശി​ക്കാം.​ ​മ​ണ്ഡ​ല​കാ​ല​ത്ത് 40​ ​ദി​വ​സം​ ​പ​ഞ്ച​ഗ​വ്യ​ ​അ​ഭി​ഷേ​ക​വും​ 41ാം​ ​ദി​വ​സം​ ​ക​ള​ഭ​വു​മാ​ണ് ​അ​ഭി​ഷേ​കം​ ​ചെ​യ്യു​ക.​ ​അ​ഭി​ഷേ​ക​ത്തി​നു​ള്ള​ ​ക​ള​ഭം​ ​കോ​ഴി​ക്കോ​ട് ​സാ​മൂ​തി​രി​രാ​ജ​യു​ടെ​ ​വ​ഴി​പാ​ടാ​ണ്.​ ​പ​ഞ്ചാ​ബ് ​നാ​ഷ​ണ​ൽ​ ​ബാ​ങ്ക് ​ജീ​വ​ന​ക്കാ​രു​ടെ​ ​വ​ഴി​പാ​ടാ​യി​ ​ചു​റ്റു​വി​ള​ക്ക് ​ആ​ഘോ​ഷം​ ​ന​ട​ന്നു.​ ​രാ​വി​ലെ​ ​പ​ഞ്ച​മ​ദ്ദ​ള​ ​കേ​ളി​ ,​ ​ഉ​ച്ച​ക​ഴി​ഞ്ഞ് ​ചോ​റ്റാ​നി​ക്ക​ര​ ​വി​ജ​യ​ൻ​ ​മാ​രാ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ​ഞ്ച​വാ​ദ്യ​ത്തി​ന്റെ​ ​അ​ക​മ്പ​ടി​യി​ൽ​ ​കാ​ഴ്ച​ശീ​വേ​ലി​ ,​ ​വൈ​കി​ട്ട് ​ക​ക്കാ​ട് ​രാ​ജ​പ്പ​ൻ​ ​മാ​രാ​രു​ടെ​ ​താ​യ​മ്പ​ക​ ​എ​ന്നി​വ​യു​ണ്ടാ​യി.​ ​രാ​ത്രി​ ​വി​ള​ക്കെ​ഴു​ന്ന​ള്ളി​പ്പി​ന് ​താ​മ​ര​യൂ​ർ​ ​അ​നീ​ഷ് ​ന​മ്പീ​ശ​ന്റെ​ ​പ്ര​മാ​ണ​ത്തി​ൽ​ ​മേ​ളം​ ​അ​ക​മ്പ​ടി​യാ​യി.

Advertisement
Advertisement