പാർട്ടിക്ക് വിധേയനായില്ലെങ്കിൽ തരൂർ പാർട്ടിയിലുണ്ടാകില്ല: കെ. സുധാകരൻ

Monday 27 December 2021 12:07 AM IST

കണ്ണൂർ: ശശി തരൂർ കോൺഗ്രസിലെ ഒരു എം.പി മാത്രമാണെന്നും കെ റെയിൽ വിഷയത്തിൽ പാർട്ടിക്ക് വിധേയനായില്ലെങ്കിൽ പാർട്ടിയിലുണ്ടാകില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. കണ്ണൂർ ഡി.സി.സി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് തരൂരിന് സുധാകരന്റെ മുന്നറിയിപ്പ്. കെ റെയിൽ വിഷയത്തിൽ മറുപടി എഴുതിത്തരാൻ തരൂരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി ഒരു തീരുമാനമെടുത്താൽ പാർട്ടിയുടെ എല്ലാ എം.പിമാരും അത് അംഗീകരിക്കണം. ശശി തരൂരിന് മറ്റെന്തെങ്കിലും അജണ്ടയുണ്ടെന്നോ പാർട്ടിയിൽ നിന്ന് അകന്നുവെന്നോ അഭിപ്രായമില്ല.

പണമുണ്ടാക്കുക എന്ന ഒറ്റ അജണ്ട മാത്രമാണ് പിണറായി സർക്കാരിനുള്ളത്. അങ്ങനെയല്ലെങ്കിൽ കെ റെയിലും ജലപാതയുമായി മുന്നോട്ടു പോകില്ല. കേരളത്തിൽ പൊലീസ് എന്നൊരു സംവിധാനമില്ല. എത്രയോ കൊലപാതകങ്ങൾ പൊലീസ് വിചാരിച്ചാൽ ഒഴിവാക്കാമായിരുന്നു. പൊലീസിൽ ഇന്റലിജൻസ് സംവിധാനമില്ലേ? എസ്.ഡി.പി.ഐ തിരിച്ചടിക്കുമെന്ന് ഏത് പൊലീസ് സംവിധാനത്തിനാണ് അല്ലെങ്കിൽ ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിനാണ് അറിയാത്തത്.

സി.പി.എമ്മിന്റെ ഫ്രാക്‌‌ഷനാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. പൊലീസ് നിഷ്ക്രിയമാണ്. അതിൽ പൊലീസിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പൊലീസിന് സ്വതന്ത്രമായി പ്രവർത്തിക്കാനും തീരുമാനമെടുക്കാനും സാധിക്കാത്ത സാഹചര്യമാണിവിടെയുള്ളത്. മതം നോക്കി കേസിന്റെ വകുപ്പും ശിക്ഷയും നിർണയിക്കുന്ന സർക്കാരാണിത്. സംസ്ഥാനത്ത് 47 കൊലപാതകങ്ങളാണ് ഇതുവരെ നടന്നത്. അതിൽ 45 ഉം സി.പി.എമ്മിന്റെ അറിവോടെയാണ്.

പി.ടി. തോമസിനെ പാർട്ടി ഒരിക്കലും തഴഞ്ഞിട്ടില്ല. വിജയസാദ്ധ്യത കുറവായതിനാലാണ് ഇടുക്കി സീറ്റ് നൽകാതിരുന്നത്. സാമുദായിക സംഘടനകളെ പരിഗണിക്കാതെ ഇക്കാലത്ത് ഒരു രാഷ്ട്രീയ പാർട്ടികൾക്കും മുന്നോട്ട് പോകാനാകില്ല. പെൺകുട്ടികളുടെ വിവാഹപ്രായം വർദ്ധിപ്പിക്കുന്ന വിഷയത്തിൽ കോൺഗ്രസ് ഔദ്യോഗികമായി ഒരു നിലപാടിലെത്തിയിട്ടില്ല. ഞങ്ങൾ വിഷയം പഠിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹപ്രായം 21 വയസാക്കുന്നതിൽ ഗുണവും ദോഷവുമുണ്ടെന്നും സുധാകരൻ പറഞ്ഞു.

 കോ​ൺ​ഗ്ര​സ് ​ജ​ന്മ​ദി​നം​ ​വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കും​

കോ​ൺ​ഗ്ര​സി​ന്റെ​ 137ാം​ ​ജ​ന്മ​ദി​ന​മാ​യ​ 28​ ​ന് ​വി​പു​ല​മാ​യ​ ​ആ​ഘോ​ഷ​ ​പ​രി​പാ​ടി​ക​ൾ​ ​ന​ട​ത്തു​മെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​ൻ​ ​എം.​പി​ ​ക​ണ്ണൂ​ർ​ ​ഡി.​സി.​സി​യി​ൽ​ ​ന​ട​ന്ന​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​ബൂ​ത്ത് ​ത​ല​ത്തി​ൽ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പ​താ​ക​യേ​ന്തി​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ത്തും.​ ​തു​ട​ർ​ന്ന് ​പ​ദ​യാ​ത്ര​ ​സം​ഘ​ടി​പ്പി​ക്കും.​ ​നി​ർ​ദ്ധ​ന​രെ​ ​സ​ഹാ​യി​ക്കു​ന്ന​തി​നാ​യി​ 137​ ​രൂ​പ​ ​ച​ല​ഞ്ച് ​ന​ട​ത്തി​ ​പ്ര​വ​ർ​ത്ത​ക​രി​ൽ​ ​നി​ന്ന് ​ഒാ​ൺ​ലൈ​ൻ​ ​വ​ഴി​ ​ഫ​ണ്ട് ​സ്വ​രൂ​പി​ക്കും.​ ​ആ​ഘോ​ഷ​ ​പ​രി​പാ​ടി​ ​ജ​നു​വ​രി​ 26​ ​വ​രെ​ ​നീ​ണ്ടു​ ​നി​ൽ​ക്കും.​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ച​രി​ത്ര​വും​ ​പ്രാ​ധാ​ന്യ​വും​ ​വി​ളി​ച്ചോ​തു​ന്ന​ ​ഡോ​ക്യു​മെ​ന്റ​റി​ ​എ​ന്നി​വ​യ​ട​ക്കം​ ​പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

 ത​രൂ​രി​ന്റേ​ത് ​മാ​ർ​ദ്ദ​വ​മു​ള്ള​ ​വാ​ശി​യെ​ന്ന് ​തി​രു​വ​ഞ്ചൂർ

മു​ഖ്യ​മ​ന്ത്രി​ക്ക് ​കെ​-​റെ​യി​ലി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​വാ​ശി​യാ​ണെ​ങ്കി​ൽ​ ​ശ​ശി​ ​ത​രൂ​രി​ന്റേ​ത് ​മാ​ർ​ദ്ദ​വ​മു​ള്ള​ ​വാ​ശി​യാ​ണെ​ന്ന് ​കോ​ൺ​ഗ്ര​സ് ​അ​ച്ച​ട​ക്ക​ ​സ​മി​തി​ ​ചെ​യ​ർ​മാ​ൻ​ ​തി​രു​വ​ഞ്ചൂ​ർ​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​എം.​എ​ൽ.​എ​ ​പ​റ​ഞ്ഞു.​ ​വ്യ​ക്തി​താ​ത്പ​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​കോ​ൺ​ഗ്ര​സി​ന് ​സാ​ധി​ക്കി​ല്ല.​ ​ത​രൂ​രി​നും​ ​മു​ക​ളി​ലാ​ണ് ​പാ​ർ​ട്ടി.​ ​നേ​ര​ത്തേ​യു​ള്ള​ ​നേ​താ​ക്ക​ന്മാ​രു​ടെ​ ​രീ​തി​യി​ല​ല്ല,​ ​സ​മി​തി​ ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​ ​നി​യ​മാ​വ​ലി​ക്ക​നു​സ​രി​ച്ചാ​യി​രി​ക്കും​ ​ത​ന്റെ​ ​പ്ര​വ​ർ​ത്ത​നം.​ ​ആ​വ​ശ്യ​മെ​ങ്കി​ൽ​ ​കാ​ർ​ക്ക​ശ്യ​ ​നി​ല​പാ​ടു​ക​ൾ​ ​സ്വീ​ക​രി​ക്കും.​ ​നാ​ഥ​നി​ല്ലാ​ ​ക​ള​രി​യാ​യി​ ​മു​ന്നോ​ട്ട് ​പോ​കാ​ൻ​ ​പ്ര​യാ​സ​മാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​‌​ഞ്ഞു.

Advertisement
Advertisement