നോബൽ ജേതാവ് ആർച്ച് ബിഷപ്പ് ഡെസ്‌മണ്ട് ടുട്ടു അന്തരിച്ചു

Sunday 26 December 2021 11:45 PM IST

ജോഹന്നാസ്ബർഗ്:സമാധാന നോബൽ ജേതാവും ദക്ഷിണാഫ്രിക്കയിലെ വർണവിവേചന വിരുദ്ധ പോരാളിയുമായ ആർച്ച് ബിഷപ്പ് ഡെസ്‌മണ്ട് ടുട്ടു (90) അന്തരിച്ചു. കേപ്ടൗണിലെ ഒയാസിസ് ഫ്രെയിൽ കെയർ സെന്ററിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസയാണ് മരണവിവരം പുറത്തുവിട്ടത്.

ദീർഘകാലമായി അർബുദ ചികിത്സയിലായിരുന്നു. വർണവിവേചനത്തിനെതിരായ പോരാട്ടത്തിലൂടെ ലോകശ്രദ്ധ നേടിയ അദ്ദേഹത്തിന് 1984ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. ഇതു കൂടാതെ ഗാന്ധി സമാധാന സമ്മാനം, ആൽബർട്ട് ഷ്വ്വൈറ്റ്സർ സമ്മാനം,​ യു.എസ് പ്രസിഡൻഷ്യൽ മെഡൽ ഒഫ് ഫ്രീഡം, സിഡ്നി പീസ് പ്രൈസ് തുടങ്ങിയ പുരസ്കാരങ്ങൾക്ക് ടുട്ടു അർഹനായിട്ടുണ്ട്.

Advertisement
Advertisement