കോംഗോയിൽ ഭീകരാക്രമണം : 6 മരണം

Monday 27 December 2021 2:34 AM IST

ബെനി: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കൻ നഗരമായ ബെനിയിലുണ്ടായ ഭീകരാക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു. 14 പേർക്ക് ഗുരുതമായി പരക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ശനിയാഴ്ച രാത്രി ബെനിയിൽ ക്രിസ്മസ് ആഘോഷിക്കാനായി എത്തിയ ജനക്കൂട്ടത്തിനിടയിലാണ് ചാവേർ ആക്രമണം നടന്നത്. ആദ്യം ജനക്കൂട്ടത്തിനിടയിലേക്ക് വെടിയുതിർത്തതിന് ശേഷമായിരുന്നു സ്‌ഫോടനം. ആക്രമണത്തിന്റെ ഉത്തരവാദിത്വം നിലവിൽ ആരും ഏറ്റെടുത്തിട്ടില്ല. ഭീകരാക്രമണത്തെ കോംഗോ ഭരണകൂടം അപലപിച്ചു.

Advertisement
Advertisement