ഹിമാചലിൽ 287 പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് മോദി

Tuesday 28 December 2021 1:01 AM IST

ഷിംല: ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ 28,197 കോടിയുടെ 287 പദ്ധതികളുടെ ഉദ്ഘാടവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ധൗല സിന്ധ് ജലവൈദ്യുത പദ്ധതിയും രേണുകാജി അണക്കെട്ട് പദ്ധതിയും ഉള്‍പ്പെടെയാണിത്. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറും സന്നിഹിതനായിരുന്നു. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാന കൂടിയാണ് മോദി എത്തിയത്. മണ്ഡിയിലെ പാഡൽ ഗ്രൗണ്ഡിൽ അദ്ദേഹം റാലി നടത്തി.

ചടങ്ങിൽ പ്രതിപക്ഷത്തിനെതിരെ മോദി രൂക്ഷവിമർശനമുയർത്തി. സംസ്ഥാനത്ത് രണ്ട് തരം വികസന മാതൃകകളുണ്ട്. ഒന്ന് എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം എന്നതാണ്. മറ്റൊന്നാകട്ടെ സ്വന്തം ലാഭം, കുടുംബത്തിന്റെ ലാഭം എന്നതും. ഹിമാചൽ സർക്കാർ ആദ്യ മാതൃകയിൽ പ്രവർത്തിച്ച് നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി.

സംസ്ഥാനത്ത് ബി.ജെ.പി നടത്തിയ ഇരട്ടി വികസനപ്രവർത്തനങ്ങളെക്കുറിച്ച് മോദി ഊന്നിപ്പറഞ്ഞു. സർക്കാർ കൊവിഡിനെതിരെ പോരാടി. വികസന പ്രവർത്തനങ്ങള്‍ നിലക്കുന്നില്ലെന്ന് ഉറപ്പാക്കി. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുതന്നെ നമ്മുടെ രാജ്യം എങ്ങനെ വികസനപ്രവർത്തനങ്ങൾ നടത്തുന്നു എന്നതിൽ ലോകം മുഴുവൻ ഇന്ത്യയെ പ്രശംസിക്കുന്നു. നമ്മുടെ രാജ്യം പുനരുപയോഗിക്കാവുന്ന ഊർജ്ജത്തിന്റെ എല്ലാ വിഭവങ്ങളും പൂർണ്ണമായി വിനിയോഗിച്ചുകൊണ്ട് തുടർച്ചയായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Listen to the latest songs, only on JioSaavn.com

Advertisement
Advertisement