അറിയപ്പെടാത്ത ചരിത്രമെഴുതാൻ അലീന

Monday 27 December 2021 10:13 PM IST

തൃശൂർ: സ്വാതന്ത്ര്യ സമരചരിത്രത്തിലെ അറിയപ്പെടാത്ത വിവരങ്ങൾ കണ്ടെത്തി പുസ്തകമെഴുതാനുള്ള നിയോഗവുമായി കൊരട്ടി കറുകുറ്റി കിഴക്കേപ്പുറത്ത് വീട്ടിൽ അലീന അനബെല്ലി. സ്വാതന്ത്ര്യത്തിന്റെ 75 ാം വർഷം പ്രമാണിച്ച് 75 യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനായുള്ള പ്രധാനമന്ത്രിയുടെ യുവ മെന്റർഷിപ്പിന്റെ ഭാഗമായാണ് രാജ്യത്തെ 75 പേർക്കൊപ്പം അലീനയും തെരഞ്ഞെടുക്കപ്പെട്ടത്. ബംഗളൂരുവിൽ നിയമ വിദ്യാർത്ഥിയാണ്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പും നാഷണൽ ബുക്ക് ട്രസ്റ്റും ചേർന്നാണ് 30 വയസിൽ താഴെയുള്ളവരിൽ നിന്ന് വിവിധ മത്സര പരീക്ഷകളുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തിയത്. ആറ് മാസത്തിനുള്ളിൽ പുസ്തക രചന പൂർത്തിയാക്കണം. പ്രതിമാസം 50,000 രൂപ വീതം സ്‌കോളർഷിപ്പും പുസ്തക വിൽപ്പനയുടെ 10 ശതമാനം റോയൽറ്റിയും എഴുതാനുള്ള സൗകര്യവും നൽകും. മുൻപ് ഗ്‌ളോബൽ ഡയലോഗ് ക്രിയേഷൻ സമ്മിറ്റിൽ ഒന്നാം സ്ഥാനത്തോടെ യു.എൻ ആസ്ഥാനത്ത് പ്രസംഗിക്കാൻ അലീനയ്ക്ക് അവസരം ലഭിച്ചിരുന്നു. ഹൈക്കോടതി അഭിഭാഷകരായ അനിൽ പ്രഭയുടെയും രാജേശ്വരിയുടെയും മകളാണ്.

107​ ​പേ​ർ​ക്ക് ​കൊ​വി​ഡ്

തൃ​ശൂ​ർ​ ​:​ ​ജി​ല്ല​യി​ൽ​ 107​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ് 19​ ​സ്ഥി​രീ​ക​രി​ച്ചു.​ 268​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.​ ​രോ​ഗ​ബാ​ധി​ത​രാ​യി​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ 1,768​ ​ആ​ണ്.​ ​ഇ​തു​വ​രെ​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ​ ​എ​ണ്ണം​ 5,49,450​ ​ആ​ണ്.​ 5,44,669​ ​പേ​രാ​ണ് ​ആ​കെ​ ​രോ​ഗ​മു​ക്ത​രാ​യ​ത്.

കാ​ർ​ഷി​ക​ ​യ​ന്ത്ര​നി​ർ​മ്മാ​താ​ക്ക​ളു​ടെ സം​ഗ​മം

തൃ​ശൂ​ർ​:​ ​കേ​ര​ള​ത്തി​ന്റെ​ ​ഭൂ​പ്ര​കൃ​തി​ക്കും,​ ​കൃ​ഷി​ക്കും,​ ​കാ​ലാ​വ​സ്ഥ​യ്ക്കും​ ​അ​നു​യോ​ജ്യ​മാ​യ​ ​ന​വീ​ന​ ​കാ​ർ​ഷി​ക​ ​യ​ന്ത്രം​ ​വി​ക​സി​പ്പി​ക്കു​ന്ന​വ​രു​ടെ​ ​സം​ഗ​മം​ ​മ​ണ്ണു​ത്തി​ ​കാ​ർ​ഷി​ക​ ​ഗ​വേ​ഷ​ണ​ ​കേ​ന്ദ്ര​ത്തി​ൽ​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​സം​ഘ​ടി​പ്പി​ക്കും.​ ​ഇ​വ​ർ​ ​വി​ക​സി​പ്പി​ച്ച​ ​കാ​ർ​ഷി​ക​ ​യ​ന്ത്ര​ങ്ങ​ളു​ടെ​ ​പ്ര​ദ​ർ​ശ​ന​വു​മു​ണ്ടാ​കും.​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​താ​ല്പ​ര്യ​മു​ള്ള​വ​ർ​ ​ജ​നു​വ​രി​ 15​ന് ​മു​ൻ​പ് ​കാ​ർ​ഷി​ക​ ​യ​ന്ത്ര​വ​ത്ക​ര​ണ​ ​മി​ഷ​നി​ലേ​ക്ക് ​s​p​o​k​k​s​a​s​c1​@​g​m​a​i​l.​c​o​m​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​മെ​യി​ൽ​ ​അ​യ​ക്ക​ണം.​ ​വാ​ട്‌​സ് ​ആ​പ്പ് ​അ​യ​ച്ചാ​ലും​ ​മ​തി.​ ​ന​മ്പ​ർ​:​ 8281200673.

Advertisement
Advertisement