ഹൃദയ പുരസ്‌ക്കാരം ഡോ.ജോർജ് ജേക്കബിന്

Tuesday 28 December 2021 4:55 AM IST

കോട്ടയം: റൂമാറ്റിക്ക് ഹാർട്ട് ക്ലബ്ബ് നൽകി വരുന്ന ഈ വർഷത്തെ ഹൃദയ പുരസ്‌ക്കാരം പ്രൊഫ. ജോർജ് ജേക്കബിന് നൽകും. 33333 രൂപ യുടെ കാഷ് അവാർഡും പൊന്നാടയും നൽകി ആദരിക്കും. ജനുവരി 2ന് രാവി ലെ 11 ന് കോട്ടയം മെഡിക്കൽ കോളേജിൽ നടക്കുന്ന റൂമാറ്റിക്ക് ഹാർട്ട് ക്ലബ്ബ് 24മത് വർഷിക സമ്മേളനത്തിൽ സഹകരണ മന്ത്രി വി.എൻ. വാസവൻ പുരസ്‌കാരം നൽകും.
കോട്ടയം മെഡിക്കൽക്കൽ കോളേജ് ഹൃദ്രോഗ വിഭാഗത്തിന് തുടക്കം കുറിച്ചത് പ്രൊഫ. ജോർജ് ജേക്കബായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ഹൃദ്രോഗ വിഭാഗത്തിൽ റുമറ്റിക്ക് ഹൃദ്രോഗ നിയന്ത്രണത്തിനുള്ള പെൻസിലിൻ കുത്തിവപ്പ് നൽകാൻ മടിച്ചു നിന്നപ്പോൾ അത് മുടക്കം കൂടാതെ കേരളത്തിൽ നൽകുന്ന ആശുപത്രി കോട്ടയം മെഡിക്കൽ കോളേജ് ആയിരുന്നു. അതിന് നേതൃത്വം നൽകിയത് ഡോ. സിബി വിയസിയും ഡോ.ജോർജ് ജേക്കബുമായിരുന്നു. ഇവയെല്ലാം പരിഗണിച്ചാണ് അദ്ദേഹത്തെ അവാർഡിന് തിരഞ്ഞെടുത്തത്.

Advertisement
Advertisement