കെ.ജയകുമാർ കവിത കൊണ്ട് ഹൃദയം തൊട്ടെഴുതുമ്പോൾ, ഡോക്യുമെന്ററി പൂർത്തിയായി

Wednesday 29 December 2021 4:30 AM IST

മ​ല​യാ​ള​ത്തി​ന്റെ​ ​പ്രി​യ​ ​ക​വി​യും,​ ​മു​ൻ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യു​മാ​യ​ ​കെ.​ജ​യ​കു​മാ​റി​ന്റെ​ ​ക​ലാ​ജീ​വി​തം​ ​ഉ​ൾ​പ്പെ​ടു​ത്തി,​ ​പ്ര​സി​ദ്ധ​ ​സം​വി​ധാ​യ​ക​ൻ​ ​എ​ൻ.​എ​ൻ.​ബൈ​ജു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഡോ​ക്യു​മെ​ന്റ​റി​ ​ഫി​ലി​മാ​ണ്,​ ​കെ.​ജ​യ​കു​മാ​ർ​ ​ക​വി​ത​ ​കൊ​ണ്ട് ​ഹ്യ​ദ​യം​ ​തൊ​ട്ടെ​ഴു​തു​മ്പോ​ൾ​ .​ആ​ർ​ .​വി​ .​എം​ ​ക്രീ​യേ​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ,​ ​ആ​ർ.​വി​ജ​യ​ൻ​ ​മു​രു​ക്കും​പു​ഴ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ഈ​ ​ഫി​ലി​മി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​പൂ​ർ​ത്തി​യാ​യി.
​ഇ​രു​പ​തോ​ളം​ ​ചി​ത്ര​പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ ​ഇ​ന്ത്യ​യി​ലും,​ ​വി​ദേ​ശ​ത്തു​മാ​യി​ ​ന​ട​ത്തി​യ​ ​കെ.​ജ​യ​കു​മാ​ർ,​നൂ​റി​ലേ​റെ​ ​ച​ല​ച്ചി​ത്ര​ങ്ങ​ൾ​ക്ക് ​ഗാ​ന​ര​ച​ന​ ​നി​ർ​വ്വ​ഹി​ച്ചു.​ ​ടാ​ഗോ​റി​ന്റെ​ ​ഗീ​താ​ഞ്ജ​ലി,​ ​തു​ട​ങ്ങി​യ​ ​മി​ക​ച്ച​ ​ഗ്ര​ന്ഥ​ങ്ങ​ളു​ടെ​ ​പ​രി​ഭാ​ഷ​യും​ ​അ​ദ്ദേ​ഹം​ ​നി​ർ​വ്വ​ഹി​ച്ചു.​സം​സ്ഥാ​ന​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​മി​ക​ച്ച​ ​സേ​വ​നം​ ​നി​ർ​വ്വ​ഹി​ച്ച​ ​കെ.​ജ​യ​കു​മാ​ർ,​തു​ഞ്ച​ത്തെ​ഴു​ത്ത​ച്ച​ൻ​ ​മ​ല​യാ​ള​ ​സ​ർ​വ്വ​ക​ലാ​ശാ​ല​യു​ടെ​ ​സ്ഥാ​പ​ക​ ​വൈ​സ് ​ചാ​ൻ​സ​ല​റു​മാ​യി.​ ​കു​ഞ്ഞു​ണ്ണി​ ​മാ​സ്റ്റ​ർ​ ​പു​ര​സ്‌​കാ​രം,​ ​മ​ഹാ​ക​വി​ ​കു​ട്ട​മ​ത്ത് ​അ​വാ​ർ​ഡ്,​പി.​ഭാ​സ്‌​ക്ക​ര​ൻ​ ​അ​വാ​ർ​ഡ് ,​സു​കു​മാ​ർ​ ​അ​ഴീ​ക്കോ​ട് ​അ​വാ​ർ​ഡ്,​ ​മാ​ർ​ ​ഗ്രീ​ഗോ​റി​യ​സ് ​അ​വാ​ർ​ഡ്,​ ​കെ.​പി.​എ​സ് ​മേ​നോ​ൻ​ ​അ​വാ​ർ​ഡ് ,​വ​യ​ലാ​ർ​ ​വാ​സു​ദേ​വ​ൻ​ ​അ​വാ​ർ​ഡ് ,​ഏ​ഷ്യാ​നെ​റ്റ് ​അ​വാ​ർ​ഡ്,​ഫി​ലിം​ ​ക്രി​ട്ടി​ക്‌​സ് ​അ​വാ​ർ​ഡ് ​തു​ട​ങ്ങീ​ ​നി​ര​വ​ധി​ ​പു​ര​സ്‌​ക്കാ​ര​ങ്ങ​ൾ​ ​നേ​ടി​യ​ ​കെ.​ജ​യ​കു​മാ​റി​ന്റെ​ ​ക​ലാ​ജീ​വി​ത​ത്തി​ലൂ​ടെ​യു​ള്ള​ ​ഒ​രു​ ​സ​ർ​ഗ​ ​സ​ഞ്ചാ​ര​മാ​ണ് ​ഈ​ ​ഡോ​ക്യു​മെ​ന്റ​റി.
മു​ഖ്യ​ ​അ​വ​താ​ര​ക​രാ​യി​ ​എ.​ജി​ ​ഒ​ ​ലീ​ന​യും,​ ​ന​ടി​ ​ഗാ​ത്രി​ ​വി​ജ​യും​ ​എ​ത്തു​ന്നു.​ ​ചി​ത്ര​ക​ല​യെ​ ​പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്,​ ​പ്ര​മു​ഖ​ ​ചി​ത്ര​കാ​ര​ൻ​ ​രാ​ജേ​ഷ് ​ചി​റ​പ്പാ​ടാ​ണ്.​ച​ല​ച്ചി​ത്ര​ ​ഗാ​ന​ങ്ങ​ളെ​ ​ര​വി​ ​മേ​നോ​നും​ ​പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു.

Advertisement
Advertisement