സൗദിയിൽ 3 തസ്കികകളിൽ സ്വദേശിവത്കരണം നാളെ മുതൽ

Wednesday 29 December 2021 1:54 AM IST

റിയാദ് ​: സൗദിയിൽ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കി സർക്ക‌ാർ. ഡ്രൈവിംഗ് സ്‌കൂൾ, ടെക്നിക്കൽ എൻജിനീയറിങ്, കസ്റ്റംസ് ക്ലിയറൻസ് തുടങ്ങി മൂന്നു തസ്തികകളിലെ സ്വദേശിവത്കരണം ഡിസംബർ 30 മുതൽ പ്രാബല്യത്തിൽ വരും. കസ്റ്റംസ് ക്ലിയറൻസ് വിഭാഗത്തിൽ നൂറുശതമാനം പ്രാദേശികവത്കരണമാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിലൂടെ 2000 പുതിയ തൊഴിലവസരങ്ങളാണ് ഈ മേഖലയിൽ സൃഷ്ടിക്കപ്പെടുകയെന്ന് അധികൃതർ പറഞ്ഞു. ഈ വിഭാഗത്തിലെ ജനറൽ മാനേജർ,​ കസ്റ്റംസ് ക്ലിയറൻസ് ബ്രോക്കർ ,​സർക്കാർ റിലേഷൻസ് ഓഫീസർ, കസ്റ്റംസ് ക്ലിയറൻസ് ക്ലർക്ക്, വിവർത്തകൻ എന്നീ തസ്തികകളിലാണ് നൂറുശതമാനം പ്രാദേശികവത്കരണം നടപ്പാക്കുന്നത്.

ഡ്രൈവിങ് സ്‌കൂളുകളിൽ നിയമിക്കപ്പെടുന്ന സ്വദേശികൾക്ക് ഏറ്റവും കുറഞ്ഞ പ്രതിമാസ വേതനം 5000 റിയാൽ ആയിരിക്കും. സാമൂഹിക വികസന മാനവവിഭവ ശേഷി മന്ത്രാലയ നിധിയുടെ നേതൃത്വത്തിൽ പ്രാദേശികവത്ക്കരണ പരിശീലനത്തിലൂടെ 8000 പുതിയ തൊഴിലവസരങ്ങളാണ് ഈ മേഖലയിൽ സൃഷ്ടിക്കും. മന്ത്രാലയം അംഗീകരിച്ച തസ്തികളുടെ വർഗീകരണം അനുസരിച്ച് എൻജിനീയറിങ്, ടെക്നിക്കൽ പ്രഫഷനുകൾ എല്ലാം സ്വദേശിവൽകരണ പദ്ധതികളിൽ ഉൾപ്പെടും.

Advertisement
Advertisement