മണിപ്പൂരിൽ എൻ.പി.പി മന്ത്രി ബി.ജെ.പിയിൽ ചേർന്നു

Thursday 30 December 2021 1:14 AM IST

ന്യൂഡൽഹി: മണിപ്പൂരിലെ യുവജനകാര്യ - സ്​പോർട്​സ്​ മന്ത്രിയും എൻ.പി.പി നേതാവുമായ ലെറ്റ്​പാവോ ഹവോകിപ്​ ബി.ജെ.പിയിൽ ചേർന്നു. കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ്, ദേശീയ വക്താവ്​ സംബിത്​ പത്ര എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാനത്ത് ബി.ജെ.പിയുടെ സഖ്യകക്ഷിയാണ്​ എൻ.പി.പി. അതേ സമയം, മണിപ്പൂർ തിരഞ്ഞെടുപ്പിൽ 60 സീറ്റിലും പാർട്ടി തനിച്ച്​ മത്സരിക്കുമെന്ന്​ എൻ.പി.പി അദ്ധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ്​ സാംഗ്​മ വ്യക്തമാക്കിയിരുന്നു.

Advertisement
Advertisement