ബി.ജെ.പി എം.എൽ.എയുടെ കാർ കത്തിച്ചു

Thursday 30 December 2021 1:19 AM IST

ന്യൂഡൽഹി : ചണ്ഡീഗഢിൽ, ഹരിയാന എം.എൽ.എ ഹോസ്റ്റൽ കോംപ്ലക്സ് വളപ്പിൽ പാർക്ക് ചെയതിരുന്ന ബി.ജെ.പി എം.എൽ.എ പ്രമോദ് കുമാർ വിജ്ജിന്റെ എസ്.യു.വി അജ്ഞാതൻ കത്തിച്ചു. അതീവ സുരക്ഷാ മേഖലയായ ഇവിടെ ബുധനാഴ്ച പുലർച്ചയോടെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഹരിയാനയിലെ പാനിപ്പത്തിൽ നിന്നുള്ള എം.എൽ.എയാണ് പ്രമോദ് കുമാർ വിജ്ജ്.

അക്രമിയുടെ മുഖം ദൃശ്യങ്ങളിൽ വ്യക്തമല്ല. ഇയാൾ ടൊയോട്ട ഫോർച്യൂണർ കാറിന്റെ വിന്റ്സ്ക്രീൻ തകർക്കുന്നതും ശേഷം തീയിടുന്നതും വീഡിയോയിൽ കാണാം. അഗ്നിശമന സേനയെത്തി തീ അണച്ചെങ്കിലും കാറിന്റെ മുൻഭാഗം പൂർണമായും കത്തി നശിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒന്നിൽ കൂടുതൽ പേർ കൃത്യത്തിൽ പങ്കാളികളായെന്നാണ് വിലയിരുത്തൽ. കാർ പാർക്ക് ചെയ്തിരുന്നതിന് സമീപത്ത് തന്നെയായിരുന്നു പൊലീസ് സ്റ്റേഷൻ.

Advertisement
Advertisement