തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആനുകൂല്യം ഉറപ്പാക്കണം: കെ.പി.രാജേന്ദ്രൻ

Wednesday 29 December 2021 10:08 PM IST

പീച്ചി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾക്കും അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾക്കും ഇ.എസ്.ഐ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും മിനിമം കൂലിയും നൽകണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ ആവശ്യപ്പെട്ടു. എൻ.ആർ.ഇ.ജി വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ചെങ്ങറ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ.ഉദയഭാനു, സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.പി മുരളി, മുൻ മന്ത്രി വി.എസ് സുനിൽകുമാർ , എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ, മഹിളാസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഷീലാ വിജയകുമാർ, ടി.ആർ.രാധാകൃഷ്ണൻ , അഡ്വക്കേറ്റ് എസ്.വേണുഗോപാൽ , അഡ്വക്കേറ്റ്.എ.അജികുമാർ , ലളിതാ ചന്ദ്രശേഖർ, പി.സുരേഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

വ്യ​വ​സാ​യ​ ​പാ​ർ​ക്കിൽ
സം​രം​ഭ​ങ്ങ​ൾ​ക്ക് ​സ്ഥ​ലം​ ​ന​ൽ​കു​ന്നു

തൃ​ശൂ​ർ​:​ ​വ​ര​വൂ​ർ​ ​വ്യ​വ​സാ​യ​ ​പാ​ർ​ക്കി​ൽ​ ​പ്ര​കൃ​തി​ ​സൗ​ഹൃ​ദ​ ​സം​രം​ഭ​ങ്ങ​ൾ​ക്ക് ​സ്ഥ​ലം​ ​അ​നു​വ​ദി​ക്കും.​ ​കാ​ർ​ഷി​കാ​ധി​ഷ്ഠി​ത​ ​ഭ​ക്ഷ്യ​ ​സം​സ്‌​ക​ര​ണ​ ​യൂ​ണി​റ്റു​ക​ൾ,​ ​റെ​ഡി​മെ​യ്ഡ് ​ഗാ​ർ​മെ​ന്റ്‌​സ്,​ ​സി.​എ​ൻ.​സി​ ​ഇ​ല​ക്ട്രോ​ണി​ക് ​തു​ട​ങ്ങി​യ​വ​യ്ക്ക് ​മു​ൻ​ഗ​ണ​ന.​ ​അ​പേ​ക്ഷ​യോ​ടൊ​പ്പം​ ​സൈ​റ്റ് ​പ്ലാ​ൻ,​ ​സ്ഥാ​പ​ന​ ​ഉ​ട​മ​സ്ഥ​ത​ ​തെ​ളി​യി​ക്കു​ന്ന​ ​രേ​ഖ​ക​ൾ,​ ​പ​ദ്ധ​തി​ ​രേ​ഖ,​ ​ഫീ​സ​ട​ച്ച​ ​ച​ലാ​ൻ​ ​പ​ക​ർ​പ്പ് ​എ​ന്നി​വ​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​താ​ല്പ​ര്യ​മു​ള്ള​വ​ർ​ക്ക് ​w​w​w.​i​n​d​u​s​t​r​y.​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്ന​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ജ​നു​വ​രി​ 5​ന് ​മു​മ്പ് ​അ​പേ​ക്ഷി​ക്കാം.​ ​സ​ർ​ക്കാ​ർ​ ​ഫീ​സ് 5,515​ ​രൂ​പ.​ ​ഹെ​ഡ് ​അ​ക്കൗ​ണ്ട് 08510010288,​ ​ഇ.​എം.​ഡി​ 10,000.​ ​ഹെ​ഡ് 844300103.

Advertisement
Advertisement