നിർമ്മാതാവ് വിജയ് ഗലാനി അന്തരിച്ചു

Friday 31 December 2021 1:01 AM IST

ന്യൂഡൽഹി : ഹിന്ദി സിനിമാ നിർമ്മാതാവ് വിജയ് ഗലാനി അന്തരിച്ചു. രക്താർബുധത്തെ തുടർന്ന് ലണ്ടനിൽ ചികിത്സയിൽ കഴിയവെ ബുധനാഴ്ചയായിരുന്നു മരണം. സൽമാൻ ഖാൻ നായകനായെത്തിയ സൂര്യവൻശി ( 1992 ), വീർ ( 2010 ), ഗോവിന്ദയും മനീഷ കൊയ്‌രാളയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ അചാനക് ( 1998 ), അക്ഷയ് കുമാറിന്റെ അജ്‌നബി ( 2001 ) തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു. വിദ്യുത് ജാംവാളും ശ്രുതി ഹാസനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ദ പവറാണ് ( 2021 ) അവസാനമായി നിർമ്മിച്ച ചിത്രം.

Advertisement
Advertisement