ടൊവി​നോ തോമസി​ന് ദുൽഖർസൽമാന്റെ സ്നേഹ സമ്മാനം

Friday 31 December 2021 4:30 AM IST

നെറ്റ് ഫ്ളി​ക്സി​ൽ റി​ലീസ് ചെയ്ത ടൊവി​നോ തോമസ് ചി​ത്രായ മി​ന്നൽ മുരളി​ ആഗോളതലത്തി​ൽ ശ്രദ്ധേ നേടുകയാണ്. ടൊവി​നോയുടെയും പ്രതി​നായകവേഷത്തി​ലെത്തുന്ന ഗുരുസോമസുന്ദരത്തി​ന്റെയും പ്രകടനങ്ങളെ വാനോളം പ്രശംസി​ക്കുകയാണ് ചി​ത്രം കണ്ടപ്രേക്ഷകർ. ദുൽഖർ സൽമാൻ ടൊവി​നോ തോമസി​ന് സ്നേഹപൂർവം സമ്മാനി​ച്ച വാച്ചാണ് ഇപ്പോൾ ആരാധകർക്കി​ടയിലെ ചർച്ചാവി​ഷയം. ചിത്രത്തി​ന്റെ റി​ലീ​സ് ​ദി​വ​സം​ ​ഷൂ​ട്ട് ​ചെ​യ്ത് ​ ​വീ​ഡി​യോ​ ​പങ്കുവച്ച് ടൊ​വി​നോ തോമസ് തന്നെയാണ് ദുൽഖറി​ന്റെ സ്നേഹ സമ്മാനത്തെക്കുറി​ച്ച് വെളി​പ്പെടുത്തി​യത്.
നെ​റ്റ്ഫ്‌​ളി​ക്‌​സ് ​ഒ​രു​ക്കി​യ​ ​ മി​ന്നൽ മുരളി​യുടെ റി​ലീസ് ചടങ്ങി​നായി​ പു​റ​പ്പെ​ടു​മ്പോ​ൾ​ ​താ​ൻ​ ​കെ​ട്ടാ​ൻ​ ​പോ​കു​ന്ന​ ​വാ​ച്ച് ​ഉ​യ​ർ​ത്തി​ക്കാ​ണി​ച്ച്
മി​ന്ന​ൽ​ ​മു​ര​ളി​ക്ക് ​കു​റു​പ്പ് ​ത​ന്ന​ ​ഗി​ഫ്റ്റാണി​തെ​ന്ന് ​ ടൊവി​നോ പറയുന്നതാണ് വീഡി​യോയി​ൽ.​ ​ചി​ത്ര​ത്തി​ന്റെ​ ​റി​ലീ​സി​ന്
മു​മ്പ് ​ന​ല്ല​ ​ടെ​ൻ​ഷ​ൻ​ ​ഉ​ണ്ടാ​യി​രു​ന്നെ​ന്നും​ ​ മി​കച്ച ​പ്ര​തി​ക​ര​ണ​ങ്ങ​ൾ​ ​കേ​ട്ട
ആ​ഹ്‌​ളാ​ദ​ത്തി​ലാ​ണ് ​ താനും ​ചി​ത്രത്തി​ന്റെ അണി​യറപ്രവർത്തകരുമെന്നും പറയുന്ന ടൊവി​നോ ദുൽഖർ നൽകി​യ സ്നേഹ സമ്മാനത്തി​ന് നന്ദി​യും പറയുന്നുണ്ട്.

Advertisement
Advertisement