ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം നാളെ

Friday 31 December 2021 12:00 AM IST

തുറവൂർ: താലൂക്ക് ആശുപത്രിയിലെ വിപുലീകരിച്ച ഡയാലിസിസ് യൂണിറ്റ് നാളെ തുറക്കും. ആശുപത്രി കെട്ടിടത്തിന്റെ പുതിയ ഒ.പി ബ്ലോക്കിലെ രണ്ടാം നിലയിലാണ് പ്രവർത്തനം. മന്ത്രി വീണാ ജോർജ് ഓൺലൈനായി രാവിലെ 10ന് ഉദ്ഘാടനം നിർവഹിക്കും. രണ്ട് ഷിഫ്ടുകളിലായി ദിവസേന 30 പേർക്ക് വീതം ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമുണ്ട്. 15 മെഷീനുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കിഫ്ബിയിൽ നിന്ന് 54 ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. ലോകോത്തര നിലവാരമുള്ള ഡയാലിസിസ് യൂണിറ്റിൽ വെന്റിലേറ്റർ ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളുമുണ്ട്. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വിശ്രമിക്കാനുള്ള സ്ഥലവും ഒരുക്കിയിട്ടുണ്ട്. 2016 മേയിലാണ് അഞ്ച് മെഷീനുകളുമായി ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചത്.

ദലീമ ജോജോ എം.എൽ.എ അദ്ധ്യക്ഷയാകും. എ.എം. ആരിഫ് എം.പി മുഖ്യാതിഥിയാകും. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി, വൈസ് പ്രസിഡന്റ് ആർ. ജീവൻ തുടങ്ങിയവർ പങ്കെടുക്കും.

Advertisement
Advertisement