പ്ലാസ്റ്റിക് നിരോധനം:വിളംബരജാഥ സംഘടിപ്പിച്ചു

Friday 31 December 2021 2:07 AM IST

തിരുവനന്തപുരം:നഗരസഭ ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പ്ലാസ്റ്റിക് ബദൽ ഉത്പന്നങ്ങളുടെ വിപണന മേളയോടനുബന്ധിച്ചുള്ള വിളംബരജാഥയുടെ ഉദ്ഘാടനം പാളയം രക്തസാക്ഷി മണ്ഡപത്തിൽ മന്ത്രി വി.ശിവൻകുട്ടി ഫ്ളാഗ് ഒാഫ് ചെയ്തു. ശിങ്കാരിമേളം, കലാരൂപങ്ങൾ, സൈക്കിൾ റാലി തുടങ്ങിയവും വിളംബരഘോഷയാത്രയിൽ അണിനിരന്നു.പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച ഘോഷയാത്ര പുത്തരിക്കണ്ടം മൈതാനത്തെ ഇ.കെ.നായനാർ പാർക്കിൽ സജ്ജീകരിച്ചിരിക്കുന്ന പ്രദർശന നഗരിയിൽ സമാപിച്ചു. മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ഘോഷയാത്രയിൽ ഡെപ്യൂട്ടി മേയറും സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരും കൗൺസിൽ അംഗങ്ങളും ജീവനക്കാരും പങ്കെടുത്തു. ഇന്നു മുതൽ രണ്ട് വരെയാണ് മേള. മേളയുടെ ഉദ്ഘാടനം ഇന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും.

മേളയുടെ ഭാഗമായി വിവിധ സെക്ഷനുകളിലായി അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ,നവകേരളം കർമ്മപദ്ധതി കോ ഓർഡിനേറ്റർ ടി.എൻ.സീമ,ശുചിത്വമിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ മീർ മുഹമ്മദലി കഅട,കരകുളം ഗ്രാമീണ പഠനകേന്ദ്രം എക്സിക്യുട്ടീവ് ഡയറക്ടർ ജഗജീവൻ എന്നിവർ പങ്കെടുക്കും.

Advertisement
Advertisement