ടേക് എ ബ്രേക്ക് പദ്ധതി മാറ്റണം

Saturday 01 January 2022 6:33 AM IST

എലിക്കുളം: പാലാ-പൊൻകുന്നം റോഡിൽ ഇളങ്ങുളം കുത്തിവളശ്ശേൽ വളവിൽ അനുവദിച്ച ടേക്ക് എ ബ്രേക്ക് പദ്ധതി കൂടുതൽ പ്രയോജനപ്രദമായ ഇടത്തേയ്ക്ക് മാറ്റണമെന്ന് ബി.ജെ.പി.എലിക്കുളം പഞ്ചായത്ത് കമ്മിറ്റി എലിക്കുളം പഞ്ചായത്ത്, ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ലാകളക്ടർ എന്നിവർക്ക് നിവേദനം നൽകി. പ്രസിഡന്റ് ജയപ്രകാശ് വടകര, ജനറൽ സെക്രട്ടറി വി.എം.ദീപുമോൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. ജലദൗർലഭ്യമുള്ള പ്രദേശത്താണ് പദ്ധതിക്കായി തറക്കല്ലിട്ടിരിക്കുന്നത്. സൗകര്യപ്രദമായ മറ്റിടങ്ങളുണ്ട്. എലിക്കുളം അഞ്ചാംമൈൽ കവല, ചീരാംകുഴി ഭാഗം, നാലാംമൈൽ കവലയക്ക് സമീപം എന്നിവിടങ്ങളിൽ പ്രയോജനപ്പെടുത്താവുന്ന സ്ഥലങ്ങൾ പൊതുമരാമത്ത് വകുപ്പിന്റേതായുണ്ടെന്ന് നിവേദനത്തിൽ പറയുന്നു.

Advertisement
Advertisement