ഇന്നലെ കൊവിഡ് 110

Saturday 01 January 2022 1:59 AM IST

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 110 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 92 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. നാല് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.73 ശതമാനമാണ്. 102 പേർ രോഗമുക്തരായി. നിലവിൽ 1595 പേരാണ് ചികിത്സയിൽ കഴിയുന്നത്.

Advertisement
Advertisement