ഉത്രാളിക്കാവ് പൂരം പ്രദർശനം വീണ്ടും ആരംഭിക്കും

Sunday 02 January 2022 8:48 PM IST

വടക്കാഞ്ചേരി: കൊവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ വർഷം മുടങ്ങിപ്പോയ ഉത്രാളിക്കാവ് പൂരത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കാറുളള അഖിലേന്ത്യാ ഉത്രാളിക്കാവ് പൂരം പ്രദർശനം ഈ വർഷം മുതൽ വീണ്ടും ആരംഭിക്കാൻ നഗരസഭ തീരുമാനിച്ചു. ഇതിനായി അനുയോജ്യമായ സ്ഥലം നഗരസഭ കണ്ടെത്തി. എ.സി.മൊയ്തീൻ വടക്കാഞ്ചേരി എം.എൽ.എയായിരിക്കെയാണ് ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് അഖിലേന്ത്യാപ്രദർശനം ആരംഭിച്ചത്. ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന് 6 ലക്ഷം നൽകാനും തീരുമാനമായി. കുമരനെല്ലൂർ വില്ലേജിലെ തെലുങ്കർ കോളനി വാസികൾക്ക് പട്ടയം അനുവദിക്കാനും, എൻ.ഒ.സി.അനുവദിക്കാനും നഗരസഭ തീരുമാനിച്ചു. ചെയർമാൻ പി.എൻ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ ഷീല മോഹൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജമീലാബി.എ.എം., പി.ആർ.അരവിന്ദാക്ഷൻ, സ്വപ്ന ശശി, സി.വി.മുഹമ്മദ് ബഷീർ, നഗരസഭ സെക്രട്ടറി കെ.കെ.മനോജ് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement