തെലങ്കാന ബി.ജെ.പി അദ്ധ്യക്ഷൻ അറസ്റ്റിൽ

Tuesday 04 January 2022 2:14 AM IST

കരീംനഗർ: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് തെലങ്കാന ബി.ജെ.പി അദ്ധ്യക്ഷ്യൻ ബണ്ഡി സഞ്ജയ്​ കുമാർ എം.പി അറസ്റ്റിൽ.

ജോലികൾക്ക്​ മേഖല തിരിച്ചുള്ള സമ്പ്രദായം ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരായിരുന്നു പ്രതിഷേധം. കരീം നഗറിലെ ഓഫീസിൽ ഞായറാഴ്ച രാത്രി ഒമ്പത്​ മുതൽ ഇന്നലെ രാവിലെ അഞ്ച്​​ വരെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനായിരുന്നു പദ്ധതി. എന്നാൽ പരിപാടി ആരംഭിക്കുന്നതിന്​ മുമ്പ്​ തന്നെ സ്ഥലം എം.പി കൂടിയായ കുമാറിനെയും പാർട്ടി പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രതിഷേധത്തിനും പാർട്ടി പ്രവർത്തകരുടെ കൂടിച്ചേരലിനും ഔദ്യോഗിക അനുമതി വാങ്ങിയിട്ടില്ലെന്നും ഇത്​ കൊവിഡ്​ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

Advertisement
Advertisement