വിവാഹപ്രായം: വനിതാ എം.പിമാരുടെ അഭിപ്രായം കേൾക്കണം

Tuesday 04 January 2022 12:45 AM IST

ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21ആയി വർദ്ധിപ്പിക്കാനുള്ള ബില്ലുമായി ബന്ധപ്പെട്ട് എല്ലാ വനിതാ എം.പിമാരുടെയും അഭിപ്രായം കേൾക്കണമെന്ന് തൃണമൂൽ എം.പിയും വിഷയം പരിശോധിക്കുന്ന വനിതാ, വിദ്യാഭ്യാസ, യുവജന, കായിക സ്റ്റാന്റിംഗ് കമ്മിറ്റിയിലെ ഏക വനിത അംഗവുമായ സുസ്‌മിതാ ദേവ് ആവശ്യപ്പെട്ടു. ബി.ജെ.പി എംപി വിനയ് സഹസ്രബുദ്ധെ അദ്ധ്യക്ഷനായ 31 അംഗ സമിതിയിൽ കൂടുതൽ വനിതാ അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന് ആവശ്യമുയർന്ന സാഹചര്യത്തിലാണിത്.

സമിതിയിൽ കൂടുതൽ വനിതാ അംഗങ്ങൾ ഉണ്ടാവണമെന്നാണ് ആഗ്രഹം. അതു സാദ്ധ്യമായില്ലെങ്കിൽ പാർലമെന്റിലെ എല്ലാ വനിതാ അംഗങ്ങളിൽ നിന്നും അഭിപ്രായം തേടാൻ അദ്ധ്യക്ഷന് കഴിയും. ബില്ലിന്റെ എല്ലാ വശങ്ങളും പരിശോധിക്കണം. വ്യത്യസ്‌ത അഭിപ്രായങ്ങളും കേൾക്കണം. സമിതി അംഗമെന്ന നിലയിൽ ഇക്കാര്യം താൻ ഉറപ്പുവരുത്തുമെന്നും അവർ പറഞ്ഞു.

Advertisement
Advertisement