ചെന്നൈയെ സ്നേഹിക്കുന്നവർക്കായി ,​ ഹൃദയത്തിലെ പുതിയ ഗാനത്തിന്റെ വീഡിയോ പുറത്ത്

Monday 03 January 2022 7:17 PM IST

പുതുവർഷത്തിൽ ആരാധകർ സിനിമാപ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം. പ്രണവ് മോഹൻലാൽ നായകനായ ചിത്രത്തിലെ ആദ്യഗാനം ദർശന വൻ ഹിറ്റായിരുന്നു. തുടർന്നുള്ള രണ്ടുഗാനങ്ങളും ആരാധകർ ഹൃദയത്തിൽ ഏറ്റുവാങ്ങി. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനത്തിന്റെ വീഡിയോയും പുറത്ത് വിട്ടിരിക്കുകയാണ്. 'കുരള്‍ കേക്കുത' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.

ചെന്നൈയെ സ്നേഹിക്കുന്നവർക്കായാണ് ഗാനം സമർപ്പിച്ചിരിക്കുന്നത്. .ഹൃദയത്തിന്റെ ചിത്രീകരണത്തിന്റെ പകുതിയോളം നടന്നിരിക്കുന്നത് ചെന്നൈയിലാണ്. അതിനാൽ തന്നെ പുതിയ ഗാനം തമിഴിൽ ആയിരിക്കുമെന്നും വിനീത് ശ്രീനിവാസൻ അറിയിച്ചിരുന്നു. ഗുണ ബാലസുബ്രഹ്മണ്യമെന്ന സംഗീതജ്ഞൻ ചിത്രത്തിനായി എഴുതിയ ഗാനം ഉണ്ണി മേനോൻ ആണ് ആലപിച്ചിരിക്കുന്നത്.

.മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്‍മണ്യമാണ് 'ഹൃദയം' നിര്‍മിക്കുന്നത്. വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍.പ്രണവ് മോഹൻലാലിന് പുറമേ ദര്‍ശന, കല്യാണി പ്രിയദര്‍ശൻ, അരുണ്‍ കുര്യൻ, പ്രശാന്ത് നായര്‍, ജോജോ ജോസ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. . ജനുവരി 21ന് ആണ് ചിത്രം റിലീസ് ചെയ്യുക.