ടൂറിസം കോട്ടയം2022: ടൂറിസം മേഖലയിൽ പ്രതീക്ഷയർപ്പിച്ച്

Tuesday 04 January 2022 12:41 AM IST

കോട്ടയം:കൊവിഡും പ്രളയവും തകർത്ത് 2021ൽ നിശ്ചലമായ ടൂറിസം മേഖല ഉണർവ്വ് പ്രകടമായതോടെ ഏറെ പ്രതീക്ഷയോടെയാണ് 2022നെ നോക്കി കാണുന്നത്.

ജനപങ്കാളിത്തത്തോടെയുള്ള ഉത്തരവാദിത്വ ടൂറിസം പദ്ധതി നടപ്പാക്കി വൻ വിജയമായ കുമരകം മോഡൽ വൈക്കം, അയ്മനം പ്രദേശത്തേക്ക് വ്യപിപ്പിച്ചു.. കുമരകത്തിന് പിന്നാലെ അയ്മനവും ഉത്തരവാദിത്വ ടൂറിസം കേന്ദ്രമായി ഉയർന്നു. നീണ്ടൂർ, ആർപ്പുക്കര, എഴുമാന്തുരുത്ത്, തിരുവാർപ്പ്, എന്നിവിടങ്ങളിലേക്ക് കൂടി സർക്കാർ വകുപ്പുകളുടെ വിവിധ പദ്ധതികൾ സംയോജിപ്പിച്ചുള്ള മോഡൽ ആർ.ടി വില്ലേജ് പദ്ധതി നടപ്പിലാക്കി തുടങ്ങിയതോടെ കുതിച്ചു ചാട്ടത്തിനൊരുങ്ങുകയാണ് ടൂറിസം മേഖല ..

അഞ്ചു വർഷം മുമ്പായിരുന്നു കുമരകം കേരളത്തിലെ ആദ്യ ഉത്തരവാദിത്വ ടൂറിസം ഗ്രാമമായി പ്രഖ്യാപിച്ചത്. ഇന്ന് കുമരകത്തിനൊപ്പം കോട്ടയത്തെ ഇതര പഞ്ചായത്തുകളും ലോക ഉത്തരവാദിത്ത ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ചു.

മീനച്ചിലാർ മീനന്തലയാർ നദീസംയോജനപദ്ധതിക്കൊപ്പം : മലരിക്കൽ ,അമ്പാട്ടുകടവ്, ആമ്പൽ ടൂറിസം മറ്റു ജില്ലകളിൽ നിന്ന് വരെ സഞ്ചാരികളെ ആകർഷിക്കും വിധം വൻ വിജയമായി .

2017 ഒക്ടോബർ 20നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ കുമരകത്ത് ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഉത്ഘാടനം നിർവഹിച്ചത്. പ്രാദേശികമായി വിനോദസഞ്ചാര പ്രവത്തനങ്ങൾ ആരംഭിക്കുക, വളർത്തിയെടുക്കുക, ടൂറിസം വ്യവസായവുമായി പ്രാദേശിക സമൂഹത്തെ ബന്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെരൂപീകരിച്ച മിഷൻ ഗ്രാമീണ വികസനരംഗത്ത്‌ വലിയമാറ്റമാണ് സൃഷ്ടിച്ചത്.

ടൂറിസത്തിൽ ആസൂത്രണം മുതൽ നിർവഹണം വരെ പ്രാദേശിക പങ്കാളിത്തം ഉറപ്പു വരുത്തുന്ന പദ്ധതികളാണ് പെപ്പറും മോഡൽ ആർ.ടി. വില്ലേജും .

അഞ്ചു വർഷം കൊണ്ട് 2188 ആളുകൾക്ക് തൊഴിൽ പരിശീലനം നൽകി.

വ്യത്യസ്തങ്ങളായ 18600 യൂണിറ്റുകൾ പ്രവർത്തിക്കുന്നു.

കോട്ടയം ജില്ലയിൽ മാത്രം 3000 യൂണിറ്റുകൾ .

12712 ആളുകൾ വിനോദ സഞ്ചാരമേഖലയുടെ ഗുണഭോക്താക്കളായി മാറി.

2021 സെപ്തംബർ 31 വരെ ഉത്തരവാദിത്വ ടൂറിസം മിഷന് പ്രാദേശിക വരുമാനം 42.12 കോടി രൂപയാണ് .

21 കോടി രൂപ കോട്ടയം ജില്ലയിലെ യൂണിറ്റുകൾക്കാണ് ലഭിച്ചത്.

. 140 എക്സ്പീരിയൻഷ്യൽ ടൂർ പാക്കേജുകളിലായി 110 കുടുംബങ്ങൾ ടൂറിസം മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു. .

ജില്ലയിൽ ഈ പാക്കേജുകളിൽ 65000 വിനോദ സഞ്ചാരികൾ എത്തി

. 2.8 കോടി രൂപയുടെ വരുമാനം പരമ്പരാഗത തൊഴിലാളികൾക്ക് ലഭിച്ചു.

ഫാം ടൂറിസം ഒരേസമയം ടൂറിസ്റ്റുകൾക്ക് ആസ്വാദ്യകരവും കർഷകർക്ക് വരുമാനദായകവുമാകും.

പദ്ധതിയുടെ ഒന്നാം ഘട്ടം 2023 മാർച്ച് 31ന് മുമ്പ് കുറഞ്ഞത് 500 ഫാം ടൂറിസം യൂണിറ്റുകളും 5000 ഹോം സ്റ്റെഡ് ഫാം യൂണിറ്റുകളും സജ്ജമാക്കി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

ടൂറിസം പ്രവർത്തനങ്ങൾ ജനകീയമാക്കുന്നതിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു ഡെസ്റ്റിനേഷനെങ്കിലും ഉണ്ടാക്കും.

Advertisement
Advertisement