അ​ന​ധി​കൃ​ത​ ​ടി​പ്പിം​ഗ് ​മെ​ക്കാ​നി​സം: 4 ​വാ​ഹ​ന​ങ്ങ​ൾ​ ​പി​ടി​കൂ​ടി

Thursday 06 January 2022 12:48 AM IST

തൃ​ക്കാ​ക്ക​ര​:​ ​മ​ഹീ​ന്ദ്ര​ ​പി​ക്ക​പ്പ് ​വാ​ഹ​ന​ങ്ങ​ളി​ൽ​ ​അ​ന​ധി​കൃ​ത​മാ​യി​ ​ടി​പ്പിം​ഗ് ​മെ​ക്കാ​നി​സം​ ​ഘ​ടി​പ്പി​ക്കു​ന്ന​ത് ​സം​ബ​ന്ധി​ച്ച​ ​പ​രാ​തി​യി​ൽ​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​വ​കു​പ്പ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.​ ​ക​ലൂ​ർ,​ ​പോ​ത്താ​നി​ക്കാ​ട്,​ ​വ​ണ്ണ​പ്പു​റം​ ​തു​ട​ങ്ങി​യ​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​നാ​ല് ​വാ​ഹ​ന​ങ്ങ​ൾ​ ​പി​ടി​കൂ​ടി.​ ​ഡെ​പ്യൂ​ട്ടി​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​ക​മ്മി​ഷ​ണ​ർ​ ​ഷാ​ജി​ ​മാ​ധ​വ​ന് ​ല​ഭി​ച്ച​ ​ര​ഹ​സ്യ​ ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു​ ​പ​രി​ശോ​ധ​ന.​ ​ഇ​രു​പ​തി​നാ​യി​രം​ ​രൂ​പ​ ​വീ​തം​ ​പി​ഴ​ ​ഈ​ടാ​ക്കി.​ ​ടി​പ്പിം​ഗ് ​മെ​ക്കാ​നി​സം​ ​അ​ഴി​ച്ചു​ ​ഹാ​ജ​രാ​ക്കാ​ൻ​ ​നി​ർ​ദേ​ശം​ ​ന​ൽ​കി.​ ​അ​ഡി.​മോ​ട്ടോ​ർ​ ​വെ​ഹി​ക്കി​ൾ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ​ ​ഭ​ര​ത്ച​ന്ദ്ര​ൻ,​ ​രാ​ജേ​ഷ് ​കെ.​എം,​ ​ന​ജീ​ബ് ​കെ.​എം​ ​തു​ട​ങ്ങി​യ​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​പ​രി​ശോ​ധ​ന.​ ​ടി​പ്പിം​ഗ് ​മെ​ക്കാ​നി​സം​ ​ഘ​ടി​പ്പി​ച്ച​ ​വാ​ഹ​ന​ങ്ങ​ളി​ൽ​ ​സു​ര​ക്ഷാ​ ​പ്ര​ശ്ന​ത്തി​നു​ ​പു​റ​മെ​ ​അ​പ​ക​ട​സാ​ദ്ധ്യ​ത​യും​ ​ഏ​റെ​യാ​ണെ​ന്ന് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​റ​ഞ്ഞു.​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​പ​രി​ശോ​ധ​ന​ ​ശ​ക്ത​മാ​ക്കും.

Advertisement
Advertisement