മദ്യപിച്ച് ഡ്യൂട്ടിക്കെത്തി: പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു

Thursday 06 January 2022 2:00 AM IST
മദ്യപിച്ച് ഡ്യൂട്ടിക്കെത്തി: പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു

കോട്ടയം: മണ്ഡലമകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് എരുമേലി ഡ്യൂട്ടിക്കിടയിൽ മദ്യപിച്ച് ഡ്യൂട്ടി ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ ജില്ലാ പൊലീസ് മേധാവി ഡി.ശില്പ സസ്‌പെൻഡ് ചെയ്തു. ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നും വന്നിട്ടുള്ള ഗുരുതരമായ അച്ചടക്കലംഘനമായതിനാൽ പൊലീസ് ഉദ്യോഗസ്ഥനെ ഉടനടി സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

Advertisement
Advertisement