തീരാതെ കൂലിത്തർക്കം; കയറ്റിറക്ക് സ്തംഭനം തുടരുന്നു

Thursday 06 January 2022 12:57 AM IST

തൃശൂർ: ചുമട്ടുകൂലി തർക്കത്തെത്തുടർന്ന് നഗരത്തിലെ മാർക്കറ്റുകളിൽ കയറ്റിറക്ക് സ്തംഭനം തുടരുന്നു. കോർപറേഷൻ പരിധിയിൽ 17 ശതമാനം കൂലിവർദ്ധന ഏകപക്ഷീയമായി നടപ്പിലാക്കിയ ജില്ലാ ലേബർ ഓഫീസറുടെ നടപടിയിൽ പ്രതിഷേധിച്ചാണ് മാർക്കറ്റുകളിൽ കയറ്റിറക്ക് നിലച്ചത്.

കുലിത്തർക്കം തുടരുന്ന പശ്ചാത്തലത്തിൽ മാർക്കറ്റിൽ എത്തുന്ന ചരക്കുലോറികൾ ലോഡ് ഇറക്കാതെ വ്യാപാരികൾ തിരിച്ചയ്ക്കുകയാണ്. പ്രശ്‌നപരിഹാരത്തിനായി ഡെപ്യൂട്ടി ലേബർ കമ്മിഷണറുടെ നേതൃത്വത്തിൽ ഇരുകൂട്ടരെയും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. വ്യാപാരി സംഘടനാ പ്രതിനിധികളും ചുമട്ട് തൊഴിലാളി സംയുക്ത യൂണിയൻ പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും.

ആറുമാസത്തെ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കിയ കൂലിവർദ്ധന പിൻവലിക്കണെമെന്ന് ആവശ്യപ്പെട്ട് മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരികൾ യോഗം ചേർന്നു.

Advertisement
Advertisement