ഇറ്റലിയിൽ നിന്ന് പഞ്ചാബിലെത്തിയ 125 യാത്രക്കാർക്ക് കൊവിഡ്

Friday 07 January 2022 12:43 AM IST

അമൃത്‌സർ: ഇറ്റലിയിലെ മിലാനിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ പഞ്ചാബിലെ അമൃത്സറിൽ എത്തിയ 125 യാത്രക്കാർക്ക് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു.

വിമാനത്തിൽ 170 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാർക്ക് ഒമിക്രോൺ ബാധയുണ്ടോ എന്നറിയാൻ വിശദമായ പരിശോധന നടത്തും.

Advertisement
Advertisement