ഇത് കാറ്റത്ത് ആടില്ല,​ വെരി വെരി വെരി സ്ട്രോംഗ്,​ ബ്രോ ഡാഡി ട്രെയിലർ പുറത്ത്

Thursday 06 January 2022 7:14 PM IST

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'ബ്രോ ഡാഡി'യുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. മോഹന്‍ലാലാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. ലൂസിഫറിന് ശേഷം മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. അച്ഛനും മകനുമായിട്ടാണ് ഇരുവരും ചിത്രത്തിൽ എത്തുന്നത്.

മീന, കനിഹ, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്സ്, ജഗദീഷ്, സൗബിന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ജനുവരി 26ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ചിത്രം റിലീസ് ചെയ്യും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്ത് - ബിബിന്‍ തിരക്കഥ നിര്‍വഹിച്ച ചിത്രം ഒരു ഫാമലി ഡ്രാമയാണ്..

അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹനാണ്. ദീപക് ദേവാണ് സംഗീത സംവിധായകന്‍. ആര്‍ട്ട് ഡയറക്ടര്‍: ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കൺട്രോളര്‍: സിദ്ധു പനക്കല്‍ .