സർവെ സൂപ്രണ്ട് ഓഫീസുകൾ അനുവദിക്കണം

Friday 07 January 2022 12:16 AM IST

വൈക്കം : ഡിജി​റ്റൽ സർവ്വേ പ്രയോജനകരമായി നടപ്പിലാക്കാൻ താലൂക്ക് തലത്തിൽ സർവെ സൂപ്രണ്ട് ഓഫീസുകൾ തുടങ്ങണമെന്ന് സർവെ ഫീൽഡ് സ്​റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വൈക്കം സി.കെ വിശ്വനാഥൻ സ്മാരക ഹാളിൽ നടന്ന സമ്മേളനം സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.ഡി.ബിജു അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കൺവീനർ ​ടി. രതീഷ്‌കുമാർ, ജനറൽ സെക്രട്ടറി ജി.സജീബ് കുമാർ, വൈസ് ചെയർമാൻ നരേഷ്‌കുമാർ കുന്നിയൂർ, എ.ഐ.​ടി.യു.സി ജില്ലാ പ്രസിഡന്റ് ​ ടി.എൻ. രമേശൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ്, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മി​റ്റി അംഗം എസ്.പി. സുമോദ്, സി. വിനയചന്ദ്രൻ, ജില്ലാ സെക്രട്ടറി കെ.വിനു, സി. മണിയൻപിള്ള, ഇ.ഷമീർ, സന്തോഷ് കെ.വിജയൻ, എസ്. പ്രദീപ്കുമാർ, വി.എസ്. രാജേഷ്, ആർ. നിതിൻ, കെ.വി. ശ്രീലേഖ, ഹരീഷ് പി. ഗോപാൽ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement