ഹാഷിഷ് ഓയിലും കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
അടിമാലി: 277 ഗ്രാം ഹാഷിഷ് ഓയിലും 14 ഗ്രാം ഉണക്ക കഞ്ചാവുമായി യുവതിയടക്കം മൂന്ന് പേർ നർകോട്ടിക് എൻഫോസ്മെന്റ് സ്ക്വാഡിന്റെ പിടിയിലായി. മലപ്പുറം സ്വദേശി അബുൽലെയിസ് (34) എറണാകുളം സ്വദേശി കൊല്ലംപറമ്പിൽ അതുൽ ബാബു (30), കോട്ടയം സ്വദേശിനി കല്ലുപുരയ്ക്കൽ സുറുമി ഷുക്കൂർ (28) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അടിമാലി നർകോട്ടിക് എൻഫോസ്മെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.ഇ. ഷൈബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയിലും ഉണക്ക കഞ്ചാവും കണ്ടെത്തിയത്. പ്രിവേന്റീവ് ഓഫീസർ അസീസ കെ.എസ്, വിനേഷ് സി.എസ്, ഗ്രെയ്ഡ് പ്രിവേന്റീവ് ഓഫീസർമാരായ പ്രദീപ് കെ.വി, ദിലീപ് എൻ.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ സിജുമോൻ കെ.എൻ, മാനുവൽ എൻ.ജെ, രാമകൃഷ്ണൻ പി, വനിത സിവിൽ എക്സൈസ് ഓഫീസർ സുരഭി കെ.എം, എക്സൈസ് ഡ്രൈവർ നാസർ, എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ അനൂപ് തോമസ്, പി.എം. ജലീൽ എന്നിവർ പങ്കെടുത്തു.