തിരുനാൾ മഹോത്സവത്തിന് കൊടിയുയർന്നു

Saturday 08 January 2022 9:55 PM IST
കാഞ്ഞങ്ങാട് ഉണ്ണിമിശിഹാ ഫൊറോനാ ദേവാലയത്തിലെ തിരുനാളിന് വികാരി ഫാ.മാത്യു ഇളംതുരുത്തിപടവില്‍ കൊടി ഉയര്‍ത്തുന്നു.

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് ഉണ്ണിമിശിഹാ ഫൊറോന ദൈവാലയത്തിൽ ഉണ്ണീശോയുടേയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാൾ മഹോത്സവത്തിന് കൊടി ഉയർന്നു. തിരുനാൾ 16 ന് സമാപിക്കും.വികാരി ഫാദർ മാത്യു ഇളംതുരുത്തിപടവിൽ കൊടിയേറ്റ് നിർവ്വഹിച്ചു. തുടർന്ന് ദിവ്യബലി നൊവേന എന്നീ തിരുകർമ്മങ്ങൾക്ക് ചന്ദനക്കാംപാറ ലിറ്റിൽ ഫ്ളവർ പള്ളി അസിസ്റ്റന്റ് വികാരി ഫാ.ജോസഫ് പാലക്കീൽ നേതൃത്വം നൽകി. ഇന്ന് വൈകീട്ട് 4.30ന് ജപമാല, 5മണിക്ക് ദിവ്യബലിക്കും നൊവേനക്കും ഫാ.ലിയോ തടത്തിൽ നേതൃത്വം നൽകും. 14 ന് വൈകീട്ട് 6.30 ന് ദിവ്യകാരുണ്യ പ്രദക്ഷിണം. 15 ന് വൈകീട്ട് 5 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന, നൊവേന. തുടർന്ന് തലശ്ശേരി അതിരൂപത വൈസ് ചാൻസിലർ ഫാ.ബിജു മുട്ടത്തുകുന്നേൽ ആധ്യാത്മികപ്രഭാഷണം നടത്തും. 16ന് രാവിലെ 10ന് ആഘോഷമായ ദിവ്യബലിക്ക് തലശ്ശേരി അതിരൂപതാ വികാരി ജനറാൾ മോൺ.ജോസഫ് ഒറ്റപ്ലാക്കൽ നേതൃത്വം നൽകും. തുടർന്ന് ലദീഞ്ഞോടുകൂടി പത്തുദിവസത്തെ തിരുനാൾ സമാപിക്കും.

Advertisement
Advertisement