കെ റെയിലിനെതിരായ സമരം കോൺഗ്രസിന്റെ ജീവന്മരണ പോരാട്ടം,​ മുഖ്യമന്ത്രിയുടെ മുഖ്യലക്ഷ്യം കമ്മിഷനാണെന്ന് കെ സുധാകരൻ

Saturday 08 January 2022 10:09 PM IST

തിരുവനന്തപുരം : കെ റെയിലിനെതിരെയുള്ള സമരം കോൺIഗ്രസിന്റെ ജീവന്മരണ പോരാട്ടമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. പദ്ധതിക്കെതിരെയുള്ള നിയമപോരാട്ടത്തിന് കോൺഗ്രസ്‌ പിന്തുണ നൽകും. സില്‍വര്‍ലൈന്‍ പദ്ധതിയില്‍ മുഖ്യമന്ത്രിക്ക് സുതാര്യമല്ലാത്ത അജണ്ടയുണ്ട്, മുഖ്യലക്ഷ്യം കമ്മിഷനാണെന്നും കെ. സുധാകരൻ ആരോപിച്ചു.

പദ്ധതിക്ക് റെയിൽവേ അനുമതി നൽകിയെന്നു പറയുന്നത് അസംബന്ധമാണ്. ബി.ജെ.പിയുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗമാണിത്. റെയിൽവേയുടെ വക്കീൽ കോടതിയിൽ സർക്കാരിന് അനുകൂലമായ നിലപാടാണെടുത്തത്. റെയില്‍വേ വക്കീലിനെതിരെ കേസ് കൊടുക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി പദ്ധതി വേണ്ടെന്ന് വെച്ചത് പഠിച്ച ശേഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു