കൊവിഡ് രോഗികളുടെ എണ്ണം 500 കടന്നു

Saturday 08 January 2022 10:49 PM IST

തൃശൂർ: ഒരു മാസത്തിന് ശേഷം കൊവിഡ് രോഗികളുടെ എണ്ണം 500 കടന്നു. കഴിഞ്ഞ രണ്ടുദിവസമായി 400ന് മുകളിലായിരുന്നു. വരുംദിവസങ്ങളിൽ രോഗികളുടെ എണ്ണം വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ മാസം മൂന്നിനാണ് ഒടുവിൽ രോഗികളുടെ എണ്ണം 500 ന് മുകളിലെത്തിയത്.

ഇന്നലെ സ്ഥിരീകരിച്ച രോഗികളിൽ 550 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 153 പേർ മാത്രമാണ് രോഗമുക്തരായത്. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3,465 ആണ്. ഇതുവരെ സ്ഥിരീകരിച്ചവരുടെ എണ്ണം 5,53,174 ആണ്. 5,46,554 പേരാണ് ആകെ രോഗമുക്തരായത്.

എ.​വി​ ​സ​ജീ​വ് ​സം​സ്ഥാ​ന​ ​ചെ​യ​ർ​മാൻ

തൃ​ശൂ​ർ​:​ ​നാ​ഷ​ണ​ലി​സ്റ്റ് ​ഒ.​ബി.​സി​ ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​ചെ​യ​ർ​മാ​നാ​യി​ ​എ.​വി​ ​സ​ജീ​വി​നെ​ ​എ​ൻ.​സി.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​പി.​സി​ ​ചാ​ക്കോ​ ​നി​യ​മി​ച്ചു.​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​യൂ​ത്ത് ​മൂ​വ്‌​മെ​ന്റ് ​കേ​ന്ദ്ര​സ​മി​തി​ ​പ്ര​സി​ഡ​ന്റ്,​ ​എ​ഫ്.​സി.​ഐ​ ​ഒ.​ബി.​സി​ ​എം​പ്ലോ​യീ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എ​ന്നീ​ ​നി​ല​ക​ളി​ലും​ ​പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
ഡോ.​ആ​ർ.​ബോ​സ്,​ ​അ​ഡ്വ.​എം.​പ്ര​തി​ഭ​ ​(​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​)​ ​ഡോ.​പി.​കെ​ ​മോ​ഹ​ൻ​ ​രാ​ജ്,​ ​ഉ​ദി​നൂ​ർ​ ​സു​കു​മാ​ര​ൻ,​ ​അ​നി​ൽ​കു​മാ​ർ​ ​സു​കു​മാ​ര​ൻ,​ ​ബാ​ബു​ ​ഇ​ട​യാ​ടി​ക്കു​ഴി,​ ​മൊ​ഹ​മ്മ​ദ് ​ബ​ഷീ​ർ,​ ​സോ​ളി​ ​സെ​ബാ​സ്റ്റ്യ​ൻ,​ ​കു​മാ​ർ,​ ​ഗോ​പി​ ​വെ​ട്ട​ത്ത്,​ ​കെ.​മു​കു​ന്ദ​ൻ​ ​മാ​സ്റ്റ​ർ,​ ​സു​ഷീ​ൽ​കു​മാ​ർ​ ​വി.​ഡി,​ ​സി.​റെ​ജി​ ​(​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​മാ​ർ​),​ ​സ​ഞ്ചു​ ​കാ​ട്ടു​ങ്ങ​ൽ​ ​(​ട്ര​ഷ​റ​ർ​)​ ​എ​ന്നി​വ​രെ​യും​ ​നി​യ​മി​ച്ചു.

Advertisement
Advertisement