രാജാവിനേക്കാൾ വലിയ രാജഭക്തി

Monday 10 January 2022 12:38 AM IST

കോട്ടയം : സംസ്ഥാന വ്യാപകമായി ബഹുജന റാലികൾക്ക് നേതൃത്വം നൽകിയ സംഘപരിവാർ പ്രവർത്തകർക്കെതിരെ കേസെടുത്ത് വേട്ടയാടുന്ന ആഭ്യന്തരവകുപ്പിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി മേഖലാ സെക്രട്ടറി എൻ.ഹരി പ്രസ്താവനയിൽ കുറ്റപ്പെടുത്തി. കോട്ടയത്ത് സമാധാനപരമായി നടന്ന പ്രകടനത്തിൽ പങ്കെടുത്ത പ്രവർത്തകരുടെ വീടുകളിൽ കൊടുംകുറ്റവാളികളെ തേടി ചെല്ലുന്നതുപോലെയാണ് പൊലീസ് എത്തിയത്. ചില ഉദ്യോഗസ്ഥ മേധാവികൾ രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുകയാണ്. ആലപ്പുഴയിലെ രഞ്ചിത്തിന്റെ കൊലപാതകത്തിൽ പങ്കെടുത്തവർ സംസ്ഥാനം വിടുന്നത് വരെ നിഷ്‌കൃയരായി നിന്നവർ സംഘപരിവാർ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി ഉടൻ അറസ്റ്റ് ചെയ്യാൻ കാണിക്കുന്ന വ്യഗ്രത സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement