സൗരതേജസ് പദ്ധതി

Monday 10 January 2022 12:07 AM IST

തിരുവനന്തപുരം: ഗാർഹിക ആവശ്യങ്ങൾക്കായി സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള അനെർട്ടിന്റെ സൗരതേജസ് പദ്ധതിയിലേക്കുള്ള സ്‌പോട്ട് രജിസ്‌ട്രേഷൻ നാളെ മുതൽ ആരംഭിക്കും. പഞ്ചായത്ത് തല സ്‌പോട്ട് രജിസ്‌ട്രേഷൻ നാളെ കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നടക്കും.

രണ്ട് മുതൽ മൂന്ന് കിലോവാട്ട് വരെ ശേഷിയുള്ള പ്ലാന്റിന് 40 ശതമാനവും നാല് മുതൽ 10 കിലോവാട്ട് വരെ ശേഷിയുള്ള പ്ലാന്റിന് 20 ശതമാനവും സബ്‌സിഡി ലഭിക്കും. രാവിലെ 10ന് കൊല്ലയിൽ പഞ്ചായത്തിലെ പാർക്ക് ജംഗ്ഷൻ, പ്രതിഭാ കോളേജ്, മഞ്ചവിളാകം ആയുർവേദ ആശുപത്രി എന്നിവിടങ്ങളിലും 11ന് ധനുവച്ചപുരം ഷോപ്പിംഗ് കോംപ്ലക്‌സ്, പൂവത്തൂർ എന്നിവിടങ്ങളിലും രജിസ്‌ട്രേഷൻ ഉണ്ടായിരിക്കും. വൈദ്യുതി ബില്ല്, ആധാർ കാർഡ്, രജിസ്ട്രേഷൻ ഫീസ് എന്നിവ സഹിതം രജിസ്റ്റർ ചെയ്യണം. ഫോൺ: 9447068550, 9188119401.

Advertisement
Advertisement