പ്രവാസി ക്ഷേമപദ്ധതി വ്യാപിപ്പിക്കണം: സ്പീക്കർ എം.ബി. രാജേഷ്

Monday 10 January 2022 12:08 AM IST

തിരുവനന്തപുരം: സാമൂഹികമാറ്റത്തിന്റെ ചാലകശക്തികളാണ് പ്രവാസികളെന്നും അവർക്കുള്ള ക്ഷേമപദ്ധതികൾ കൂടുതൽ വ്യാപിപ്പിക്കണമെന്നും സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. പ്രവാസി ഭാരതീയ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള സാമ്പത്തിക പ്രതിസന്ധിയും കൊവിഡ് കാരണങ്ങളാലുള്ള മടങ്ങി വരവും കാരണം പ്രവാസികൾ ഇന്ന് വലിയ വെല്ലുവിളി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ നേതാവ് സി. ദിവാകരൻ അദ്ധ്യക്ഷനായി. അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ മുഖ്യാതിഥിയായി. കെ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഒ. രാജഗോപാൽ, പ്രവാസി ബന്ധു എസ്. അഹമ്മദ്, ശശി ആർ. നായർ, ദിലീപ് ഖാൻ, സുധീർ മുഹമ്മദ്, ആർ. അനിൽ എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ 11ന് അയ്യങ്കാളി ഹാളിൽ നടക്കുന്ന സെമിനാർ നോർക്ക റൂട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എൻ.ആർ.ഐ കൗൺസിലും പ്രവാസി ഭാരതി ബുള്ളറ്റിനും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Advertisement
Advertisement