447 പേർക്ക് കൂടി കൊവിഡ്

Tuesday 11 January 2022 12:50 AM IST

കോട്ടയം : ജില്ലയിൽ 447 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 447പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 12 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 187പേർ രോഗമുക്തരായി. 3077 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 197 പുരുഷൻമാരും 199 സ്ത്രീകളും 51 കുട്ടികളും ഉൾപ്പെടുന്നു. നിലവിൽ 3040പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 348208 പേർ കൊവിഡ് ബാധിതരായി. 342062 പേർ രോഗമുക്തിനേടി. 14576പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. കോട്ടയം നഗരസഭാ പരിധിയിലാണ് രോഗബാധ കൂടുതൽ 78 പേർക്ക്.

Advertisement
Advertisement