യോഗേഷ് ഗുപ്തയെ ക്രൈംറെക്കാ‌ഡ്സ് ബ്യൂറോയിലേക്ക് മാറ്റി

Tuesday 11 January 2022 12:09 AM IST

തിരുവനന്തപുരം: പൊലീസ് അക്കാഡമി ഡയറക്ടറായ എ.ഡി.ജി.പി യോഗേഷ് ഗുപ്തയെ സംസ്ഥാന ക്രൈം റെക്കാഡ്സ് ബ്യൂറോയിലേക്ക് മാ​റ്റി നിയമിച്ചു. പരിശീലന വിഭാഗം എ.ഡി.ജി.പി ബൽറാം കുമാർ ഉപാദ്ധ്യായയ്ക്ക് പൊലീസ് അക്കാഡമി ഡയറക്ടറുടെ അധിക ചുമതല നൽകി. ഈ മാസം ആദ്യമാണ് പരിശീലന വിഭാഗം എ.ഡി.ജി.പിയായിരുന്ന യോഗേഷ് ഗുപ്തയെ പൊലീസ് അക്കാഡമി ഡയറക്ടറാക്കിയത്. പരിശീലന വിഭാഗം എ.ഡി.ജി.പിക്ക് കീഴിലാണ് പൊലീസ് അക്കാഡമി. യോഗേഷ് ഗുപ്തയെക്കാൾ ജൂനിയറായ ബൽറാം കുമാർ ഉപാദ്ധ്യായയെ പരിശീലന വിഭാഗത്തിന്റെ തലവനായി നിയോഗിച്ചത് വിവാദമായതോടെയാണ് സ്ഥലംമാ​റ്റം.

Advertisement
Advertisement