ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ പുതിയ കോഴ്സ്

Tuesday 11 January 2022 12:00 AM IST

അമ്പലപ്പുഴ: കേപ്പിന് കീഴിലുള്ള പുന്നപ്രയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ പുതിയ കോഴ്സിന് തുടക്കമായി. എം.ബി.എ വിദ്യാർത്ഥികൾക്കും എൻജിനിയറിംഗ് ആർട്സ് കോളേജ് വിദ്യാർത്ഥികൾക്കും സഹായകമായ കോഴ്സിന്റെ ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ നിർവഹിച്ചു.

കമ്പ്യൂട്ടർ ഹാർഡ് വെയർ, നെറ്റ് വർക്കിംഗ്, ഓപ്പറേറ്റിംഗ് സിസ്റ്റം മാനേജ്മെന്റ് എന്നിവയിൽ 50 മണിക്കൂർ നീളുന്ന കോഴ്സ് പൈലറ്റ് പ്രോജക്ടായാണ് ആരംഭിച്ചിട്ടുള്ളത്. ഐ.എം.ടിയിലെ 15 വിദ്യാർത്ഥികൾക്കാണ് ആദ്യ ബാച്ചിൽ പ്രവേശനം. പദ്ധതി വിജയകരമായാൽ കേപ്പിന്റെ എൻജിനിയറിംഗ് കോളേജുകളിലേക്കും മറ്റ് കോളേജുകളിലേക്കും വ്യാപിപ്പിക്കും. എം.ബി.എ കോളേജ് അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ പഞ്ചായത്തംഗം സുരേഷ് ബാബു അദ്ധ്യക്ഷനായി. യു.ഐ.ടി പ്രിൻസിപ്പൽ ഡോ. ടി.ആർ. അനിൽ കുമാർ പ്രഭാഷണം നടത്തി. മൈക്രോസോഫ്ട് സർട്ടിഫൈഡ് ട്രെയിനർ ശ്യാംലാൽ.ടി. പുഷ്പൻ, സി.ഇ.എം.പി അസി. പ്രൊഫസർ എസ്. സിബി, ഐ.എം.ടി അസി. പ്രൊഫസർമാരായ ഡോ. കെ.എസ്. ദീപ, ആർ. ഇന്ദുലേഖ, വി.എസ്. ശാന്തകുമാർ, ആർ. ഹരികൃഷ്ണൻ, പി.ആർ. സന്ദീപ്, കേപ്സാ സെക്രട്ടറി ബ്രിജിത്ത്, മൂസമ്മിൽ റഷീദ് എന്നിവർ സംസാരിച്ചു. ഐ.എം.ടി ഡയറക്ടർ ഡോ. എം.കെ. പ്രശാന്ത് സ്വാഗതം പറഞ്ഞു.

Advertisement
Advertisement