ബസ് സ്‌റ്റാൻഡിലെ ആ സീനിൽ മമ്മൂട്ടി റെക്കമെൻഡ് ചെയ‌്ത മെലിഞ്ഞയാൾ ഇന്ന് സൂപ്പർതാരമാണ്

Tuesday 11 January 2022 11:25 AM IST

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി വിഎം വിനു ഒരുക്കിയ ചിത്രമായിരുന്നു ബസ് കണ്ടക്‌ടർ. സ്വകാര്യബസുകളുടെ മത്സരത്തിന്റെയും പകയുടെയും കഥ പറഞ്ഞ ചിത്രം വലിയ വിജയമൊന്നുമായിരുന്നില്ലെങ്കിലും ബോക്‌സോഫീസിൽ പരിക്കില്ലാതെ മുന്നോട്ടു പോയി.എന്നാൽ പ്രിയകരമായ ഒരുപാട് ഓർമ്മകൾ തനിക്ക് സമ്മാനിച്ച ചിത്രമായിരുന്നു ബസ് കണ്ടക്‌ടർ എന്ന് വിനു ഓർക്കുന്നു.

അതിൽ ഏറ്റവും ഓർക്കപ്പെടുന്നത് നടൻ സുരാജ് വെഞ്ഞാറമൂടിനെ കുറിച്ചുള്ളതാണ്. മമ്മൂട്ടി റെക്കമെൻഡ് ചെയ‌്തിട്ടാണ് സുരാജിനെ താൻ സിനിമയിൽ ഉൾപ്പെടുത്തിയത്. അന്ന് സുരാജ് ജൂനിയർ ആർട്ടിസ്‌റ്റാണ്. എന്നാൽ അദ്ദേഹത്തിന്റെ അഭിനയത്തിൽ നിന്നും പിൽക്കാലത്ത് വലിയൊരു നടനാകാൻ സാദ്ധ്യതയുള്ള ആളാണ് സുരാജെന്ന് മനസിലായിരുന്നതായും വിനു പറയുന്നു.