ഇത് പറയാൻ എളുപ്പമാണ്; എന്നാൽ കുറ്റവാളിയുമായി സഹകരിക്കില്ലെന്ന് പറയാൻ ആരുമില്ലെന്ന് ജോയ് മാത്യു
ആക്രമണത്തിനിരയായ നടി കഴിഞ്ഞ ദിവസം എഴുതിയ കുറിപ്പിന് സിനിമാതാരങ്ങളിൽ നിന്നും ആരാധകരിൽ നിന്നും മികച്ച പിന്തുണയാണ് കിട്ടിയത്. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, പാർവതി, റിമ കല്ലിംഗൽ, പൂർണിമ ഇന്ദ്രജിത്ത്, ഐശ്വര്യ ലക്ഷ്മി, സയനോര ഫിലിപ്പ് തുടങ്ങി നിരവധി പേർ താരത്തിന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് പിന്തുണ അറിയിച്ചത്.
അവൾക്കൊപ്പം, കൂടെയുണ്ട്, ധീരത, ധൈര്യം തുടങ്ങിയ വാക്കുകൾ നൽകിയാണ് പലരും ആ പോസ്റ്റിനൊപ്പം തങ്ങളുടെ നിലപാടും വ്യക്തമാക്കിയത്. എന്നാൽ , ഇപ്പോഴിതാ ജോയ് മാത്യുവിന്റെ പോസ്റ്റാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്.
'ഇരയ്‌ക്കൊപ്പം നിൽക്കാൻ എളുപ്പമാണ്, എന്നാൽ കുറ്റവാളിയുമായി സഹകരിക്കില്ലെന്ന് പറയാൻ ആരുമില്ല" എന്നായിരുന്നു അദ്ദേഹം കുറിച്ചത്. നിങ്ങൾ ഒരു തുടക്കമാകട്ടെ എന്ന തരത്തിലുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.