ഇന്റർസ്‌കൂൾ ക്വിസ് ഫൈനൽ ഇന്ന്

Wednesday 12 January 2022 12:00 AM IST

ചങ്ങനാശേരി: സെന്റ് ബർക്കുമാൻസ് ഹയർസെക്കൻഡറി സ്‌കൂളിലെ സെന്റർ ഒഫ് എക്‌സലൻസിന്റെ ആഭിമുഖ്യത്തിൽ കൊച്ചുവീട്ടിൽ കുഞ്ഞമ്മ ടീച്ചർ മെമ്മോറിയൽ അഖില കേരള ക്വിസ് മത്സരം ഫൈനൽ ഇന്ന്. ക്വിസ് മത്സരത്തിന്റെ അവസാനഘട്ടം രാവിലെ 10ന് എസ്.ബി ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ചങ്ങനാശേരി അതിരൂപത, മുൻ വികാരി ജനറാളും കോർപറേറ്റ് മാനേജരുമായിരുന്ന ഫാ. ജോസ് പി. കൊട്ടാരം ഉദ്ഘാടനം ചെയ്യും. മൂന്ന് ഘട്ടങ്ങളായി നടത്തുന്ന ക്വിസ് മത്സരത്തിൽ ആദ്യ രണ്ടു ഘട്ടങ്ങളും പൂർത്തിയായി. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്.

Advertisement
Advertisement