ഇന്നലെ കൊവിഡ് 347

Wednesday 12 January 2022 12:00 AM IST

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 347 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 2717 ആയി. 323 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലുപേർ വിദേശത്ത് നിന്ന് എത്തിയതാണ്. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 17 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ശതമാനമാണ്. 111 പേർ രോഗമുക്തരായി.

Advertisement
Advertisement