മെഡിക്കൽ ക്യാമ്പ്

Wednesday 12 January 2022 12:00 AM IST

ചേർത്തല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അത്തിക്കാട് 735 ാം നമ്പർ ശാഖയിൽ രജതം ആര്യോഗ്യയോഗം എന്ന പേരിൽ സൗജന്യ രക്തപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ഒൻപത് കുടുംബ യൂണി​റ്റുകളിലുമായി മുന്നൂ​റ്റി എഴുപത്തിനാല് വീടുകളിലെ അംഗങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന പരശോധനാ ക്യാമ്പ് 18ന് സമാപിക്കും. ശാഖാ പ്രസിഡന്റ് സജേഷ് നന്ദ്യാട്ട് ഉദ്ഘാടനം ചെയ്തു. കുടുംബയൂണി​റ്റ് ചെയർമാൻ സ്വാമിനാഥൻ അദ്ധ്യക്ഷനായി. വി.എൻ. പ്രസാദ്, മധു കുന്നുംപുറം, ജയശ്രീ, ജയദേവി എന്നിവർ സംസാരിച്ചു.

Advertisement
Advertisement