യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് ഡേവിഡ് സസ്സോലി അന്തരിച്ചു

Wednesday 12 January 2022 2:16 AM IST

റോം : യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റ്​ പ്ര​സി​ഡ​ന്റ് ഡേ​വി​ഡ്​ സ​​സ്സോ​ലി (65) അ​ന്ത​രി​ച്ചു. ഇന്നലെ രാവിലെ ഇറ്റലിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സെ​പ്​​റ്റം​ബ​റി​ൽ ന്യു​മോ​ണി​യ ബാധയെത്തുടർന്ന് ആഴ്ചകളോളം ചികിത്സയിലായിരുന്നു. പിന്നീട് സുഖം പ്രാപിച്ചെങ്കിലും ശ​രീ​ര​ത്തി‍ന്‍റെ പ്ര​തി​രോ​ധ ശേ​ഷി ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന്​ ഡി​സം​ബ​ർ 26 ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

2019 ലാ​ണ്​ സ​​സ്സോ​ലി യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റ്​ പ്ര​സി​ഡ​ന്‍റ്​ പ​ദ​മേ​റ്റ​ത്. അ​ഞ്ചു​വ​ർ​ഷ കാ​ലാ​വ​ധി​യു​ള്ള പാ​ർ​ല​മെ​ന്‍റി‍ൽ 2.5 വർഷമാണ് പ്രസിഡന്റിന്റെ കാലാവധി. പു​തി​യ പ്ര​സി​ഡ​ന്റായി മാ​ൾ​ട്ട​യി​ൽ​ നി​ന്നു​ള്ള റോ​ബ​ർ​​ട്ട മെ​റ്റ്​​സോ​ള അ​ടു​ത്ത​യാ​ഴ്ച ചു​മ​ത​ല​യേ​ൽ​ക്കാ​നി​രി​ക്കെ​യാ​ണ്​ സി​സ്സോ​ലി​യു​ടെ വിയോഗം. 1956 മേയിൽ ഇറ്റലിയിലെ ഫ്ലോറൻസിലായിരുന്നു സിസ്സോലിയുടെ ജനനം. മുപ്പത് വർഷം നീണ്ട മാദ്ധ്യമ പ്രവർത്തനത്തിന് ശേഷം 2009 ലാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തുന്നത്. 2009ൽ​ ​ ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി സ്ഥാ​നാ​ർ​ത്ഥി​യാ​യി യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ദ്ദേ​ഹം, 2014ൽ ​ര​ണ്ടാ​മൂ​ഴ​ത്തി​ൽ യൂറോപ്യൻ പാർലമെന്റിന്റെ വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ പ​ദ​വിയും വ​ഹി​ച്ചു. അ​ല​സാ​ന്ദ്ര വി​റ്റോ​റി​നി​യാ​ണ്​ ഭാ​ര്യ. ലി​വി​യ, ഗ്വി​ലി​യോ എ​ന്നി​വ​ർ മ​ക്ക​ൾ. സ​സ്സോ​ലി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മ​രി​യോ ഡ്രാ​ഗി, ഇ.​യു ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ ഉ​ർ​സു​ല വോ​ൻ ഡെ​ർ ലി​യെ​ൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​നു​ശോ​ചനം രേഖപ്പെടുത്തി.

Advertisement
Advertisement