അപേക്ഷ ക്ഷണിച്ചു

Thursday 13 January 2022 12:00 AM IST

ആലപ്പുഴ: കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംസ്ഥാന സർക്കാരും കുടുംബശ്രീയും ചേർന്ന് നടത്തുന്ന സൗജന്യ തൊഴിൽ പരിശീലന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈയുടെ ഭാഗമായി അക്സസ് എഡ്യുടെക് പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളം നടത്തുന്ന നാലുമാസ ദൈർഘ്യമുള്ള വെബ് ഡെവലപ്പർ / സോഫ്ട് വെയർ റെസിഡൻഷ്യൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

കുറഞ്ഞ യോഗ്യത ബിരുദം. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് മുൻഗണന. ഫോൺ: 0477- 2254104, 9495363565.

Advertisement
Advertisement