സി.പി.എം സമ്മേളന വിളംബരമായി പതാക ദിനാചരണം

Thursday 13 January 2022 12:03 AM IST

തൃശൂർ: സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പതാക ദിനം ആചരിച്ചു. ഓഫീസുകളിലും അനുഭാവികളുടെ വീടുകളിലും സമ്മേളന വിളംബരമായി പതാക ഉയർത്തി. 2596 ബ്രാഞ്ചുകളിലായി അരലക്ഷം കേന്ദ്രങ്ങളിൽ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ജില്ലാ കമ്മിറ്റി ഓഫീസിലും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ.ആർ. ബാലൻ പോന്നോർ സെന്ററിലും പതാക ഉയർത്തി. യു.പി. ജോസഫ് (കണ്ണംകുളങ്ങര), മുരളി പെരുനെല്ലി എം.എൽ.എ (ഊരകത്ത്), കെ.കെ. രാമചന്ദ്രൻ എം.എൽ.എ (പാലിയേക്കര), കെ.വി. അബ്ദുൾ ഖാദർ (ഗുരുവായൂർ കിഴക്കേനട), പി.കെ. ഡേവിസ് (മാള), പി.കെ. ഷാജൻ (തൃശൂർ അരിയങ്ങാടി) എന്നിവിടങ്ങളിൽ പതാക ഉയർത്തി. 21, 22, 23 തിയതികളിൽ തൃശൂരിലാണ് ജില്ലാ സമ്മേളനം.

Advertisement
Advertisement